കെ റെയിലിന് പിന്നിലുള്ളത് സ്ഥാപിത തൽപരരെന്നും പദ്ധതി പ്രായോഗികമല്ലെന്നും മുസ്ലിംലീഗ് നേതാവ് എം കെ മുനീർ വ്യക്തമാക്കി. സെപ്റ്റംബർ 23 ന് ചേരുന്ന യുഡിഎഫ് യോഗത്തിൽ ഇക്കാര്യം വിശദമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
2019ലാണ് കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള സെമി-ഹൈ സ്പീഡ് റെയിൽപാതാ പദ്ധതിയായ സിൽവർ ലൈനിന് കേന്ദ്രം അനുമതി നൽകിയത്. 200 കിലോമീറ്റർ വേഗതയിൽ വരെ സഞ്ചരിക്കാൻ കഴിയുന്ന രണ്ടു റെയിൽവേ ലൈനുകളാണ് പദ്ധതിയുടെ ഭാഗമായി നിർമ്മിക്കാൻ ഉദ്ദേശിക്കുന്നത്.
പരിസ്ഥിതി സൗഹൃദ പദ്ധതിയായാണ് സെമി ഹൈസ്പീഡ് റെയിൽ പദ്ധതി കണക്കാക്കപ്പെടുന്നത്. കൊച്ചുവേളി മുതൽ കാസർകോട് വരെ 532 കിലോമീറ്റർ വരെയാണ് റെയിൽപാത നിർമിക്കുന്നത്.
66,079 കോടി നിർമ്മാണ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിയുടെ നിർമ്മാണ ചുമതല
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ കേരള റെയിൽ വികസന കോർപ്പറേഷനാണ് നൽകിയിട്ടുള്ളത്.
11 ജില്ലകളിലൂടെ കടന്നു പോകുന്ന ട്രെയിന് 10 സ്റ്റോപ്പുകളായിരിക്കും ഉണ്ടാവുക. ഭൂമിയേറ്റെടുക്കൽ പ്രശ്നങ്ങൾ തടയാൻ ആകാശപാത നിർമിക്കാനാണ് ഉദ്ദേശിക്കുന്നത്. 2024ൽ പദ്ധതി പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Story Highlights: MK Muneer against K Rail Project