ഇന്ത്യയിലെ വാക്സീന് അംഗീകരിക്കില്ലെന്നു തീരുമാനിച്ച യുകെ,പുതിയ യാത്രാ നിയന്ത്രണങ്ങൾക്കെതിരെ വിമർശനങ്ങൾ ഉയർന്നതോടെ കോവിഡ് വാക്സീൻ അംഗീകാരിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ചർച്ചകൾ നടത്തി.
ഇന്ത്യയിൽനിന്ന് വാക്സീനെടുത്താലും യുകെയിലെത്തുന്ന യാത്രക്കാര്ക്കു ക്വാറന്റീൻ ഏർപെടുത്തുന്നത് വിവാദ വിഷയമായിരുന്നു. പ്രതിക്ഷേധങ്ങൾ ഉയർന്നു വന്ന സാഹചര്യത്തിലാണ് വിഷയം ചർച്ച ചെയ്യാന് യുകെ തയ്യാറായത്.
ഒക്ടോബർ 4 മുതൽ യുകെയിൽ പുതിയ നിർദേശങ്ങൾ നടപ്പിലാക്കും. കോവിഷീൽഡിന്റെ രണ്ടു ഡോസ് സ്വീകരിച്ചവരാണെങ്കിലും ‘വാക്സീന് എടുക്കാത്തവരായി’ കണക്കാക്കിക്കൊണ്ട് 10 ദിവസം ക്വാറന്റീനിൽ കഴിയുകയെന്നതാണ് നിർദേശം.
ഇന്ത്യയുമായി യാത്രാ നിയന്ത്രണങ്ങളില് ചർച്ചകൾ നടത്തുകയാണെന്നും എത്രയും പെട്ടെന്നു തന്നെ രാജ്യാന്തര യാത്രക്കാരെ യുകെയിലെത്താൻ അനുവദിക്കുമെന്നും ബ്രിട്ടിഷ് ഹൈക്കമ്മീഷൻ വക്താവ് പറഞ്ഞു.
ഇന്ത്യയിൽനിന്നും യുകെയിലേക്കു പോകുന്ന യാത്രക്കാർ 72 മണിക്കൂറിനു മുൻപായി കോവിഡ് പരിശോധന നടത്തുകയും കോവിഡ് നെഗറ്റീസർട്ടിഫിക്കറ്റ് കൈവശം കരുതുകയും വേണം. യുകെയിലെത്തി രണ്ടാം ദിവസവും എട്ടാം ദിവസവും സ്വന്തം ചെലവിൽ കോവിഡ് പരിശോധിക്കണം.എന്നിവയാണ് യുകെയുടെ പുതിയ നിർദേശങ്ങൾ.
Story highlight : Uk discussion With India On Covid Vaccine Certification.