എല്ലാ വിഷയത്തിലും മുഖ്യമന്ത്രി നേരിട്ട് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടി പാലാ ബിഷപ്പിന്റെ വിവാദ പരാമർശത്തിൽ സർക്കാരിനെ പിന്തുണച്ച് സുരേഷ് ഗോപി എംപി. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും കാര്യങ്ങൾ നന്നായി മനസ്സിലാവുന്നുണ്ടെന്നും സർക്കാരിന് നല്ല ബുദ്ധിയുണ്ടെന്നും സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
ചെയ്യേണ്ടതെല്ലാം തന്നെ സർക്കാരിന്റെ ഭാഗത്തുനിന്നും നിർവഹിക്കുന്നുണ്ട്. സർക്കാരിന്റെ ഇടപെടൽ രാജ്യതാൽപര്യത്തിന് വിരുദ്ധമായ രീതിയിലാണെങ്കിൽ അപ്പോൾ തന്നെ പ്രതികരിക്കുമെന്നും എപ്പോഴും സർക്കാരിനെ കുറ്റപ്പെടുത്തേണ്ടതില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
നാര്ക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാൻ സർക്കാർ മുൻകൈയെടുക്കില്ലെന്ന് പ്രതിപക്ഷം പരാമർശിച്ചിരുന്നു. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവരുടെ പരാമർശങ്ങൾക്ക് സർക്കാർ മറുപടി പറയേണ്ടതില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. ഇതിനു പിന്തുണയുമായാണ് സുരേഷ് ഗോപി രംഗതത്തെത്തിയത്.
Story highlight : Suresh Gopi supports government in narcotics jihadh issue.