സംസ്ഥാനത്തെ തിയേറ്ററുകൾ തുറക്കുന്ന കാര്യത്തിൽ സാഹചര്യങ്ങൾ അനുകൂലമെന്ന് മന്ത്രി സജി ചെറിയാൻ. ആദ്യഘട്ടത്തിൽ വിദ്യാഭ്യാസ സ്ഥാപനങ്ങളും അടുത്തഘട്ടത്തിൽ തിയേറ്ററുകളും ഓഡിറ്റോറിയങ്ങളും തുറക്കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി സജി ചെറിയാൻ അറിയിച്ചു.
ടിപിആർ ഗണ്യമായി കുറയുന്നതിനാൽ സ്ഥിതി അനുകൂലമാണെന്ന് മന്ത്രി സജി ചെറിയാൻ വ്യക്തമാക്കി. കൂടാതെ തിയേറ്ററുകൾ തുറക്കുന്ന കാര്യം അടുത്തഘട്ടത്തിൽ സർക്കാരിന്റെ ശ്രദ്ധയിൽ പെടുത്തുമെന്ന് അദ്ദേഹം ഉറപ്പു നൽകി.
മുൻപ് ഇത്തരത്തിൽ കോവിഡ് വ്യാപനം കുറഞ്ഞപ്പോൾ തിയേറ്ററുകൾ തുറന്നിരുന്നു. ചലച്ചിത്രപ്രവർത്തകർ നിരന്തരമായി തിയറ്ററുകൾ തുറക്കണമെന്ന ആവശ്യം മുന്നോട്ട് വയ്ക്കുന്നുണ്ട്. കോവിഡ് രൂക്ഷമായതോടെയാണ് വീണ്ടും തിയറ്ററുകൾ അടച്ചിടാൻ സർക്കാർ തീരുമാനിച്ചത്. ഇതോടെ സിനിമകൾ ഒടിടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്യുകയായിരുന്നു.
Story Highlights: Theatres likely to Open in kerala