ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന മഹത്തായ സന്ദേശം മാനവർക്ക് പകർന്നു നൽകിയ ശ്രീ നാരയണ ഗുരുവിന്റെ സമാധി ദിനമാണ് ഇന്ന്. 1928 ൽ സെപ്തംബർ ഇരുപതാം തീയതി ശിവഗിരിയിൽ വച്ച് അദ്ദേഹം സമാധിയടഞ്ഞു.
കേരളത്തിൽ നിലനിന്നിരുന്ന സവർണ മേൽക്കോയ്മ, തൊട്ടുകൂടായ്മ, തീണ്ടിക്കൂടായ്മ എന്നീ സമൂഹ്യതിന്മകൾക്കെതിരെ പോരാടിയ അദ്ദേഹം കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു പുതുയുഗത്തിന്റെ പ്രവാചകനായിരുന്നു.
കേരളീയ സമൂഹത്തെ നവോത്ഥാനത്തിലേയ്ക്ക് കൈപിടിച്ചു കയറ്റിയ മഹത് വ്യക്തിത്വമായിരുന്നു ഗുരു. വിദ്യ കൊണ്ട് പ്രബുദ്ധരാകാനും കർമ്മം കൊണ്ട് അഭിവൃദ്ധിനേടാനും സംഘടന കൊണ്ട് ശക്തരാകാനും മാനവർക്ക് ചൊല്ലിത്തന്ന അതുല്യനായ വ്യക്തിയായിരുന്നു ഗുരുദേവൻ.
രവീന്ദ്രനാഥ ടഗോർ, മഹാത്മാ ഗാന്ധി, ചട്ടമ്പിസ്വാമികൾ, രമണ മഹർഷി, ഡോ. പൽപു, സഹോദരൻ അയ്യപ്പൻ, കുമാരനാശാൻ തുടങ്ങിയ മഹത് വ്യക്തികൾ ഗുരുവിനെ നേരിട്ട് കാണുകയും, അറിയുകയും ഗുരു പകർന്ന സന്ദേശങ്ങൾ തങ്ങളുടെ ജീവിതത്തിൽ മുറുകെപ്പിടിച്ചവരുമാണ്.
Story highlight : Today is Sree Narayana Guru Samadhi Day.