Headlines

Kerala News

ഓണം ബമ്പർ; ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല.

ഒന്നാം സമ്മാനത്തിനു അർഹനായത് സെയ്തലവിയല്ല

ഇത്തവണത്തെ കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായത് കൊച്ചി മരട് സ്വദേശി ഓട്ടോ ഡ്രൈവറായ ജയപാലനാണ്. സമ്മാനാർഹമായ ടിക്കറ്റ് ജയപാലൻ ബാങ്കിനു കൈമാറിക്കഴിഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ ഇതിനു മിൻപ് തിരുവോണം ബമ്പര്‍ അടിച്ചത് തനിക്കാണെന്നു  ചൂണ്ടിക്കാട്ടി ദുബായിലുള്ള വയനാട് പനമരം സ്വദേശി സെയ്തലവി രംഗത്തെത്തിയിരുന്നു. അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ് സെയ്തലവി.

സൈതലവിയുടെ സുഹൃത്ത് ഒരാഴ്ച മുൻപ്  ടി.ഇ 645465 നമ്പർ ടിക്കറ്റെടുക്കുകയും ഇതിനുള്ള പണം  അയച്ചുകൊടുക്കുകയും ചെയ്തിരുന്നുവെന്നാണ് സെയ്തലവി പറഞ്ഞിരുന്നത്.

ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനവിവരം അറിയുകയും തുടർന്ന് സൈതലവിയുടെ മകൻ  പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിക്കുകയുമായിരുന്നുവെന്നും സെയ്തലവി പറയുകയുണ്ടായി. എന്നാൽ ഈ അവകാശ വാദത്തെ അപ്പാടെ തള്ളിക്കൊണ്ടാണ് ജയപാലൻ രംഗത്തെത്തിയത്.

Storyhighlight : Onam bumper first prize won by jayapalan from marad.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts