ഡെങ്കി2 പുതിയ വകഭേദമല്ല; പ്രതികരിച്ച് ആരോഗ്യമന്ത്രി.

Anjana

ഡെങ്കി2 പുതിയ വകഭേദമല്ല ആരോഗ്യമന്ത്രി
ഡെങ്കി2 പുതിയ വകഭേദമല്ല ആരോഗ്യമന്ത്രി
A TEM micrograph showing Dengue virus virions (the cluster of dark dots near the center)/Wikimedia.

രാജ്യത്ത് ഡെങ്കി 2 പടർന്നുപിടിക്കുന്നെന്നും പുതിയ വകഭേദമാണെന്ന തരത്തിലുമുള്ള പ്രചാരണങ്ങൾ വാസ്തവവിരുദ്ധമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. രാജ്യത്ത് മുൻപും ഡെങ്കിപ്പനിയുടെ നാലു വകഭേദങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കി.

 അതേസമയം സംസ്ഥാനത്തെ വാക്സിനേഷൻ 90% കടന്നെന്ന് ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു . കേരളത്തിൽ 90% പേരും കോവിഡ് പ്രതിരോധ വാക്സിനുകളുടെ ആദ്യ ഡോസ് സ്വീകരിച്ചതായാണ് റിപ്പോർട്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വാക്സിൻ എടുക്കാത്തവരിലാണ് കൂടുതലായും കോവിഡ് ഗുരുതരമാകുന്നതെന്നും മരണത്തിലേക്ക് നയിക്കുന്നതെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. അതിനാൽ ജനങ്ങൾ വാക്സിൻ എടുക്കാൻ വിമുഖത കാണിക്കരുതെന്ന്  മന്ത്രി നിർദേശിച്ചു.

 കൂടാതെ സംസ്ഥാനത്ത് ആർടിപിസിആർ പരിശോധനകളുടെ എണ്ണം കൂട്ടിയെന്നും ടിപിആർ ഒഴിവാക്കിയത് വിദഗ്ധസമിതിയുടെ നിർദ്ദേശത്തെ തുടർന്നാണെന്നും ആരോഗ്യമന്ത്രി കൂട്ടിച്ചേർത്തു.

Story Highlights: Health Minister about Covid Vaccination and Dengu.