Headlines

Kerala News, Politics

‘പിണറായി വിജയൻ വാഗ്ദാനങ്ങൾ നൽകി പറ്റിക്കും’; മലക്കം മറിഞ്ഞ് കെ. മുരളീധരൻ.

പിണറായി വാഗ്ദാനങ്ങൾ നൽകി പറ്റിക്കും

എല്ലാ വിഭാഗങ്ങളെയും ഒത്തു കൊണ്ടുപോകുന്നതിൽ കെ.കരുണാകരന്റെ അതേ നിലപാടല്ല പിണറായി വിജയന്റേതെന്ന പ്രസ്ഥാവനയുമായി കെപിസിസി പ്രചാരണ സമിതി ചെയർമാൻ കെ.മുരളീധരൻ രംഗത്ത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നേരിട്ടെത്തി ചർച്ചകൾ നടത്തിയാണ്  കെ.കരുണാകരൻ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതെന്നും എന്നാൽ പിണറായി വിജയൻ സംഘങ്ങളെ അയച്ചു വാഗ്ദാനങ്ങൾ നൽകി പറ്റിക്കുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ വിഭാഗങ്ങളെയും ഒത്തുകൊണ്ടുപോകുന്നതിലുള്ള കെ.കരുണാകരന്റെ ശൈലിയാണ് മുഖ്യമന്ത്രി പിണറായി വിജനുള്ളത്. കരുണാകരനു ശേഷം ആ അഭ്യാസം വഴങ്ങുന്നത് പിണറായിക്കാണെന്നും കഴിഞ്ഞ ദിവസം ഡിസിസിയുടെ  നേതൃ ശില്‍പശാലയില്‍ പ്രസംഗിക്കുന്നതിനിടെ മുരളീധരന്‍ പിണറായി വിജയനെ പുകഴ്ത്തി പറയുകയുണ്ടായി.

ഏതു നിലപാടും സ്വീകരിക്കാന്‍ കഴിയുന്നയാളാണ് പിണറായിയെന്ന മുരളീധരന്റെ വാക്കുകൾ ഏറെ ചര്‍ച്ചയാകുകയും ചെയ്തിരുന്നു. എന്നാൽ അതിനു പിന്നാലെയാണ്‌ ഇതില്‍ തിരുത്തുമായി മുരളീധരന്‍ രംഗത്തെത്തിയിരിക്കുന്നത്.

രണ്ടു മതവിഭാഗങ്ങൾ തമ്മിൽ തർക്കങ്ങൾ ഉണ്ടാകുമ്പോൾ അത് പരിഹരിക്കേണ്ടതു സർക്കാരാണെന്നും പകരം രണ്ടു മതങ്ങളെ തമ്മിൽ അടിപ്പിച്ചുകൊണ്ട് അധികാരത്തിൽ തുടരാമെന്നാണോ പിണറായി വിജയന്റെ നിലപാടെന്നും കെ.മുരളീധരൻ ചോദിച്ചു. തമ്മിൽ തല്ലുന്നതു കണ്ടു രസിക്കുകയും ബിജെപിക്ക് നുഴഞ്ഞുകയറാനുള്ള അവസരമൊരുക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

Story highlight : Unlike Pinarayi Karunakaran has mastered the art of balancing the interests of various communities says K. Muraleedharan.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
കെ മുരളീധരന്റെ പരാമർശത്തിനെതിരെ പത്മജ വേണുഗോപാൽ; കോൺഗ്രസിലെ ആഭ്യന്തര കലഹം രൂക്ഷം
എഡിജിപി എംആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ ഉത്തരവ്

Related posts