പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി.പി.എമ്മിന് സ്വന്തമായി നിലപാടില്ല: വി.ഡി സതീശൻ.

Anjana

Updated on:

ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം സി.പി.എം
ബിഷപ്പിന്റെ വിദ്വേഷ പ്രസംഗം സി.പി.എം

പാലാ ബിഷപ്പിന്റെ വിദ്വേഷ പ്രസംഗത്തിൽ സി പി എമ്മിന് സ്വന്തമായി നിലപാടില്ലെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്.

തർക്കങ്ങൾ തുടരട്ടെയെന്ന നിലപാടാണോ സിപിഎമ്മിനുള്ളതെന്നും സംശയമുണ്ട്. സർക്കാർ ഇതുവരെയും പ്രശ്നപരിഹാര ചർച്ചക്ക് തയ്യാറായിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

” അവർ വീണിടത്ത് കിടന്ന് ഉരുളുകയാണ്. പാർട്ടി സെക്രട്ടറിക്ക് ഈ വിഷയത്തിൽ സ്വന്തമായ തീരുമാനങ്ങളില്ല. രണ്ട് സമുദായങ്ങളെയും തമ്മിൽ ഭിന്നിപ്പിക്കുക എന്നത് സംഘപരിവാറിന്റെ അജണ്ടയാണ്. ഒരുപാട് കാലം കൂടി തർക്കങ്ങൾ തുടരട്ടെയെന്നാണ് സർക്കാർ നിലപാട്.” – പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു.

വർഗീയ വേർതിരിവ് തടയാനായുള്ള സർക്കാരിന്റെ ഏതു ശ്രമങ്ങൾക്കും പ്രതിപക്ഷ പിന്തുണ ഉണ്ടായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Story highlight : The CPM has no stand on its own in the controversial speech of the Pala Bishop says VD Satheesan.