
കേരള സംസ്ഥാന സർക്കാരിന്റെ ഓണം ബമ്പർ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാന തുകയായ 12 കോടി രൂപയ്ക്ക് അർഹനായി ദുബായ്ക്കാരനായ സൈതലവി.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വയനാട് പനമരം സ്വദേശിയായ സൈതലവി (44)അബു ഹെയിലിൽ മലയാളിയുടെ റസ്റ്റോറന്റിലെ ജീവനക്കാരനാണ്. സൈതലവിയുടെ സുഹൃത്ത് ഒരാഴ്ച മുൻപ് ടി.ഇ 645465 നമ്പർ ടിക്കറ്റെടുക്കുകയും ഇതിനുള്ള പണം സൈതലവി അയച്ചുകൊടുക്കുകയും ചെയ്തിരുന്നു.
ടിക്കറ്റിന്റെ ചിത്രം സുഹൃത്ത് സൈതലവിയ്ക്ക് അയച്ചുകൊടുത്തു. ഞായറാഴ്ചത്തെ നറുക്കെടുപ്പിൽ സമ്മാനവിവരം അറിയുകയും തുടർന്ന് സൈതലവിയുടെ മകൻ പാലക്കാട്ടെത്തി ടിക്കറ്റ് നേരിട്ട് കണ്ട് ഉറപ്പിക്കുകയുമായിരുന്നു.
Storyhighlight : Onam bumper first prize won by Saithalavi from Dubai.