നാഷണൽ ഫിംഗർ പ്രിന്റ് ബ്യൂറോയുടെ റിപ്പോർട്ടിലാണ് രാജ്യത്ത് വിരലടയാളം ഉപയോഗിച്ച് പ്രതികളെ കണ്ടെത്തിയതിൽ കേരളം ഒന്നാമതെന്ന് വ്യക്തമാക്കിയത്.
സംസ്ഥാനത്ത് 2020ൽ 657 കേസുകളിൽ പ്രതികളെ തിരിച്ചറിയാൻ സംസ്ഥാന വിരലടയാള ബ്യൂറോയെ പോലീസ് ആശ്രയിച്ചതായാണ് റിപ്പോർട്ട്. രണ്ടാം സ്ഥാനത്ത് കർണാടകയും മൂന്നാം സ്ഥാനത്ത് ആന്ധ്രയുമാണുള്ളത്.
കൊല്ലം അഞ്ചൽ ഉത്ര വധക്കേസ്, എറണാകുളം ഐഎൻഎസ് വിക്രാന്തിലെ മോഷണം,അങ്കമാലിയിൽ മോഷണശ്രമത്തിനിടെ പ്രതി ഷോക്കേറ്റ് മരിച്ച സംഭവം തുടങ്ങിയവയിൽ കേസ് തെളിയിക്കാൻ വിരലടയാള വിദഗ്ധരുടെ മികവ് കൂടുതൽ സഹായകരമായെന്ന് അന്വേഷണ റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും വിരലടയാളങ്ങൾ ഏകോപിപ്പിച്ച നാഷണൽ ഓട്ടോമേറ്റഡ് ഫിംഗർ പ്രിന്റ് സിസ്റ്റം നിലവിൽ സംസ്ഥാനത്ത് കൊച്ചിയിൽ മാത്രമാണുള്ളത്. ഇത് മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് ശ്രമം.
Story Highlights: Kerala First in Identification of Culprits through finger Prints.