കന്നഡ സിനിമ ലോകത്ത് തരംഗം സൃഷ്ടിച്ച് ഋഷഭ് ഷെട്ടി രചനയും സംവിധാനവും നിർവഹിച്ച കാന്താര ചാപ്റ്റർ 1 മൂന്ന് ദിവസം കൊണ്ട് 150 കോടി കളക്ഷനിലേക്ക് അടുക്കുന്നു. മറ്റ് പല ബിഗ് ബാനർ സിനിമകളെയും പിന്നിലാക്കി ചിത്രം മുന്നേറുകയാണ്. രാജ്യമെമ്പാടുമുള്ള തിയേറ്ററുകളിൽ സിനിമ നിറഞ്ഞ സദസ്സിൽ പ്രദർശിപ്പിക്കുന്നു.
കാന്താര ചാപ്റ്റർ 1 ഇതിനോടകം തന്നെ നിരവധി വലിയ സിനിമകളുടെ റെക്കോർഡുകൾ തകർത്തു മുന്നേറുകയാണ്. ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കന്നഡയിൽ ആണ് സിനിമ ഇതുവരെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയത്. അതേസമയം, മൂന്നാം ദിവസം പിന്നിടുമ്പോൾ കാന്താര ചാപ്റ്റർ 1 ബോക്സ് ഓഫീസിൽ 150 കോടിയിലേക്ക് അടുക്കുകയാണ്.
ചിത്രം ഇതിനോടകം തന്നെ ബോക്സ് ഓഫീസിൽ വലിയ മുന്നേറ്റം നടത്തുകയാണ്. റിലീസ് ചെയ്ത് മൂന്ന് ദിവസത്തിനുള്ളിൽ തന്നെ ചിത്രം 150 കോടി ക്ലബ്ബിലേക്ക് അടുക്കുകയാണ്. Sacnilk.com-ൻ്റെ കണക്കുകൾ പ്രകാരം ഇന്നലെ രാത്രി 9 മണി വരെ ചിത്രം 148.29 കോടി രൂപ കളക്ഷൻ നേടിയിട്ടുണ്ട്.
വ്യാഴാഴ്ചയാണ് കാന്താര: എ ലെജൻഡ്- ചാപ്റ്റർ 1 പ്രദർശനത്തിനെത്തിയത്. എല്ലാ ഭാഷകളിൽ നിന്നുമായി ആദ്യ ദിവസം തന്നെ ചിത്രം 60 കോടി രൂപ നേടിയിരുന്നു. പുഷ്പ 2 നേടിയ റെക്കോർഡുകൾ ആദ്യ ദിവസങ്ങളിൽ തന്നെ കാന്താര തകർത്തു. ട്രേഡ് ട്രാക്കറായ സക്നിൽക്കിന്റെ കണക്കുകള് പ്രകാരം സിനിമ ഇന്നലെ രാവിലെ ഷോകളിൽ 69.04% ഒക്യുപെൻസിയും വൈകുന്നേരത്തെ ഷോകളിൽ 90.40% ഒക്യുപെൻസിയുമാണ് രേഖപ്പെടുത്തിയത്.
ഹിന്ദിയിലും ചിത്രം മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നുണ്ട്. 2024-ൽ കാന്താരയിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. കൂടാതെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള ദേശീയ പുരസ്കാരവും കാന്താരയ്ക്ക് ലഭിച്ചു.
ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുൽഷൻ ദേവയ്യ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ഋഷഭ് ഷെട്ടിയാണ് ഈ സിനിമയുടെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
Story Highlights: Rishabh Shetty’s Kantara Chapter 1 is breaking records, nearing 150 crores in just three days and surpassing several big banner films.