ഇന്നലെ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കാൻ തീരുമാനമായി.
സംസ്ഥാനത്തെ ആദ്യ ഡോസ് വാക്സിനേഷൻ നിരക്ക് 90 ശതമാനത്തിൽ എത്തിനിൽക്കുന്ന പശ്ചാത്തലത്തിലാണ് സ്വകാര്യ ലാബുകളിലെ ആന്റിജൻ പരിശോധന നിർത്തലാക്കിയത്.
അടിയന്തര ഘട്ടങ്ങളിൽ സർക്കാർ/സ്വകാര്യ ആശുപത്രികളിൽ ഡോക്ടറുടെ നിർദ്ദേശപ്രകാരം മാത്രം ആന്റിജൻ പരിശോധന നടത്താനാണ് ഉത്തരവ്.
കോവിഡ് മരണനിരക്ക് ഏറ്റവും അധികമായി കാണപ്പെടുന്നത് 65 വയസ്സിനു മുകളിലുള്ളവരിലാണ്.ഇവരിൽ വാക്സിനേഷനു വിധേയമാകാത്തവരെ ഉടൻ കണ്ടെത്തി വാക്സിനേഷൻ നൽകാൻ പ്രത്യേക ഡ്രൈവ് നടത്തും.
വാക്സിൻ സ്വീകരിക്കാത്തവരിൽ മരണനിരക്ക് ഉയരുന്നതിനാൽ പൊതു ബോധവത്ക്കരണ നടപടികൾ നടത്തുകയും പ്രതിവാര ഇൻഫക്ഷൻ റേഷ്യോ 10-ൽ കൂടുതലുള്ള വാർഡുകളിൽ ലോക്ഡൗൺ ഏർപ്പെടുത്തുകയും ചെയ്യും.
Story highlight : Government decides to stop Antigen test in Private Labs.