Headlines

Kerala News

നർക്കോട്ടിക് ജിഹാദ് വിവാദം അവസാനിപ്പിക്കാൻ സർക്കാർ ഇടപെടണം: വി.ഡി. സതീശൻ

നർക്കോട്ടിക് ജിഹാദ് വിവാദം

നർക്കോട്ടിക് ജിഹാദുമായി ബന്ധപ്പെട്ട വിവാദങ്ങൾ അവസാനിപ്പിക്കാൻ സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. മതപരമായ വിഷയങ്ങൾ കൂടുതൽ തർക്കങ്ങൾക്ക് ഇടയാക്കുമെന്നും അന്താരാഷ്ട്ര തലത്തിലേക്ക് ചിന്തിക്കേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കേരളത്തിലെ അന്തരീക്ഷം കൂടുതൽ സൗഹാർദപരമാണ്. എല്ലാ മതവിഭാഗക്കാരെയും ഒരു സ്ഥലത്ത് കാണാൻ കഴിയും. എല്ലാ മതക്കാരും ഇടകലർന്ന് ജീവിക്കുന്ന സമൂഹമാണ് നമ്മുടേത്. എന്നാൽ സംഘർഷമുണ്ടാക്കാനാണ് ചില ആളുകളുടെ ശ്രമം. കാര്യങ്ങൾ സംഘർഷത്തിൽ എത്തിയാൽ തിരിച്ചെത്താൻ ബുദ്ധിമുട്ടാകും. അതിനാൽ ഇത്തരക്കാരുടെ കെണിയിൽപെടരുതെന്നും വിഡി സതീശൻ മുന്നറിയിപ്പുനൽകി.

 കോൺഗ്രസ് ആരെയും മോശം പറയുകയല്ലെന്നും ബിഷപ്പ് പറഞ്ഞതല്ല പ്രശ്നമെന്നും അദ്ദേഹം പറഞ്ഞു. ബിഷപ്പ് പറഞ്ഞതിനെ വളച്ചൊടിച്ച് ആയുധമാക്കുകയാണ് ചിലരുടെ അജണ്ട എന്നും വിഡി സതീശൻ വ്യക്തമാക്കി.

Story Highlights: VD Satheesan about Narcotic Jihad.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
വയനാട് തലപ്പുഴ മരംമുറി: വനം ഉദ്യോഗസ്ഥർക്കെതിരായ നടപടി പിൻവലിച്ചു
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
കോഴിക്കോട് വടകരയിൽ വയോധികനെ കൊലപ്പെടുത്തിയതാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്
കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Related posts