പ്രൊഫഷണൽ കോളേജുകൾ അടക്കമുള്ള സംസ്ഥാനത്തെ എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളും ഒക്ടോബർ 4 ആം തീയതി മുതൽ തുറന്നുപ്രവർത്തിക്കാൻ സർക്കാർ ഉത്തരവിട്ടു. അവസാന വർഷ ബിരുദ ക്ലാസുകൾ (5/6 സെമസ്റ്റർ), ബിരുദാനന്തര ബിരുദ ക്ലാസുകൾ(3/4) സെമസ്റ്ററുകൾ തുടങ്ങിയ ആരംഭിക്കാമെന്നും ഉത്തരവിലുണ്ട്.
മുഴുവൻ വിദ്യാർഥികളെയും ഉൾകൊള്ളിച്ചുകൊണ്ട് ബിരുദാനന്തര ബിരുദ ക്ലാസുകൾ ആരംഭിക്കാം. ബിരുദ ക്ലാസുകൾ ആവശ്യമാണെങ്കിൽ 50 % വിദ്യാർഥികളെ ഒരു ബാച്ച് ആക്കിക്കൊണ്ട് ഇടവിട്ടുള്ള ദിവസങ്ങളിൽ ക്ലാസുകൾ നടത്താം. അല്ലെങ്കിൽ ആവശ്യത്തിന് സ്ഥലം ലഭ്യമാകുന്ന ഇടങ്ങളിൽ ബാച്ചുകളായി തിരിച്ച് ദിവസേന ക്ലാസെടുക്കാമെന്ന് ഉന്നതവിദ്യാഭ്യാസ വകുപ്പ് ഉത്തരവിൽ ചൂണ്ടിക്കാട്ടുന്നു.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനോടാനുബന്ധിച്ച് ക്ലാസ് റൂമുകൾ ലൈബ്രറി, ലബോറട്ടറി എന്നിവിടങ്ങൾ സമ്പൂർണ അണുവിമുക്തമാക്കുന്നതിന് ആരോഗ്യ പ്രവർത്തകരുടെയും, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും, സന്നദ്ധ സംഘടനകളുടെയും സഹായം തേടേണ്ടതാവശ്യമാണെന്നും ഉത്തരവ് വ്യക്തമാക്കുന്നു.
Story highlight : Higher Education Institutions and professional colleges will open from october 4.