കരൂർ ദുരന്തം: വിജയിയുടെ ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ

നിവ ലേഖകൻ

Vijay Chennai Home Security

**ചെന്നൈ◾:** കരൂരിലെ ടിവികെ റാലിക്കിടെയുണ്ടായ ദുരന്തത്തെ തുടർന്ന് വിജയ്ക്കെതിരെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് ചെന്നൈയിലെ അദ്ദേഹത്തിൻ്റെ വസതിയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി. അപകടത്തിൽ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാൻ വിജയ് ഉൾപ്പെടെയുള്ള ടിവികെ നേതാക്കൾ എത്താത്തതിനെതിരെ ഡി.എം.കെ പ്രവർത്തകർ ഉൾപ്പെടെ നിരവധിപേർ വിമർശനം ഉന്നയിക്കുന്നുണ്ട്. ഇതിനു പിന്നാലെയാണ് താരത്തിന്റെ വസതിക്ക് സുരക്ഷ ശക്തമാക്കിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിജയ്ക്കെതിരെ പ്രതിഷേധം ഉയരാൻ സാധ്യതയുണ്ടെന്ന വിവരത്തെത്തുടർന്ന് അദ്ദേഹത്തിന്റെ വസതിക്ക് കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. വിജയ്ക്കെതിരെ ഉയർന്ന വിമർശനങ്ങളും, അദ്ദേഹത്തെ കാണാൻ ആരാധകർ എത്താനുള്ള സാധ്യതയും കണക്കിലെടുത്താണ് ഈ സുരക്ഷാ ക്രമീകരണങ്ങൾ. അപകടത്തിന് ശേഷം എക്സിൽ ഒരു പോസ്റ്റ് ഇട്ടതല്ലാതെ മറ്റൊരു പ്രതികരണവും വിജയിയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. രാത്രി 11.30 ഓടെയാണ് വിജയ് ചെന്നൈയിലെ വീട്ടിലെത്തിയത്.

അതേസമയം, അർദ്ധരാത്രിക്ക് ശേഷം കരൂരിലെത്തിയ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ്റെ പ്രതികരണവും വിജയിയെ ലക്ഷ്യം വെച്ചുള്ള ഒളിയമ്പായിരുന്നു. തനിക്ക് ഉറങ്ങാൻ പോലും സാധിക്കാതെയാണ് താൻ കരൂരിലേക്ക് എത്തിയതെന്ന് മുഖ്യമന്ത്രി പറഞ്ഞത് അപകടസ്ഥലത്തുനിന്ന് രാത്രിയോടെ തിരിച്ചുപോയ വിജയ്ക്കെതിരെയായിരുന്നു. സുരക്ഷാ കാരണങ്ങൾ മുൻനിർത്തിയാണ് വിജയ് സംഭവസ്ഥലത്തുനിന്ന് മടങ്ങിയതെന്നാണ് സൂചന. ഡിഎംകെ പ്രവർത്തകർ മാത്രമല്ല, സോഷ്യൽ മീഡിയയിൽ നിരവധി സാധാരണക്കാരും വിജയ് എവിടെ എന്ന ചോദ്യം ഉന്നയിക്കുന്നുണ്ട്.

  കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്

വിജയ് ടിവികെ ലീഗൽ ടീമുമായി കൂടിക്കാഴ്ച നടത്തിയെന്നും അറസ്റ്റ് സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. വിജയിയുടെ വീടിന് നേരെ മുൻപ് കല്ലേറ് ഉൾപ്പെടെയുള്ള ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് സുരക്ഷ ശക്തമാക്കിയത്.

തന്റെ ഹൃദയം തകർന്നെന്നും ഇത് സഹിക്കാൻ കഴിയാത്ത വേദനയാണെന്നും വിജയ് കരൂർ ദുരന്തത്തിന് ശേഷം എക്സിൽ കുറിച്ചിരുന്നു. കരൂരിലെ ആശുപത്രിയിൽ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാൻ വിജയ് ഉൾപ്പെടെയുള്ള ടിവികെ നേതാക്കൾ എത്താത്തത് ചൂണ്ടിക്കാട്ടി ഡിവികെ ഉൾപ്പെടെയുള്ള പാർട്ടിക്കാർ പരോക്ഷ വിമർശനം ഉന്നയിക്കുന്നുണ്ട്. 39 പേർക്കാണ് തിക്കിലും തിരക്കിലും പെട്ട് ജീവൻ നഷ്ടമായത്.

ഇരുപതിലധികം പോലീസുകാരാണ് വിജയിയുടെ വീടിന് കാവൽ ഏർപ്പെടുത്തിയിരിക്കുന്നത്. താരത്തിന്റെ വീട്ടിലേക്ക് തിരിയുന്ന ഇടവഴിയിൽ ഉൾപ്പെടെ പോലീസ് പരിശോധനയുണ്ട്. വീട്ടിലേക്ക് കടക്കാൻ ആർക്കും അനുമതിയില്ല. വീടിന്റെ എല്ലാ ഗേറ്റിന് മുന്നിലും പോലീസ് സംഘമുണ്ട്. വീട്ടിലേക്ക് കയറുന്ന പ്രധാനപ്പെട്ട രണ്ട് വഴികൾ അടച്ചിട്ടുണ്ട്.

story_highlight: കരൂർ ദുരന്തത്തെ തുടർന്ന് വിജയിയുടെ ചെന്നൈയിലെ വീടിന് കനത്ത സുരക്ഷ ഏർപ്പെടുത്തി.

  കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
Related Posts
കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
2026 Tamil Nadu election

നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെയും, Read more

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്
TVK executive meeting

ടിവികെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് പനയൂരിലെ ടിവികെ ഓഫീസിൽ ചേരും. പുതിയ കമ്മിറ്റി Read more

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി; സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
TVK executive committee

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തി കമ്മിറ്റി Read more

കരുണയുടെ കൈത്താങ്ങുമായി വിജയ്: കരൂര് ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ സന്ദര്ശിച്ച് ടിവികെ അധ്യക്ഷന്
Karur disaster victims

കരൂരിലെ ദുരന്തത്തില് മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴ്ക വെട്രിക് കഴകം അധ്യക്ഷന് വിജയ് മഹാബലിപുരത്ത് Read more

വിജയ്-സൂര്യ കൂട്ടുകെട്ടിലെ ഫ്രണ്ട്സ് വീണ്ടും തിയേറ്ററുകളിലേക്ക്
Friends movie re-release

വിജയ്-സൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ജാഗ്വാർ Read more

  കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
ചെന്നൈയിൽ വീടിനുള്ളിൽ ബോംബ് സ്ഫോടനം; നാല് മരണം
Chennai bomb blast

ചെന്നൈ ആവഡിയിൽ വീടിനുള്ളിൽ നാടൻ ബോംബ് പൊട്ടി നാല് മരണം. വൈകീട്ട് നാല് Read more

കറൂർ ദുരന്തം: ഇരകളുടെ കുടുംബത്തിന് ധനസഹായം നൽകി വിജയ്; വിമർശനവുമായി ഡിഎംകെ
Karur accident

കറൂർ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ടിവികെ പ്രഖ്യാപിച്ച ധനസഹായം വിതരണം ചെയ്തു. മരണമടഞ്ഞവരുടെ Read more

വിജയ്യെ ആർഎസ്എസ് യൂണിഫോമിൽ അവതരിപ്പിച്ച് ഡിഎംകെ; വിമർശനവുമായി എക്സ് പോസ്റ്റ്
DMK Vijay controversy

നടൻ വിജയിയെ ആർഎസ്എസ് യൂണിഫോമിൽ ചിത്രീകരിച്ച് ഡിഎംകെ ഐടി വിഭാഗം പുറത്തിറക്കിയ കാർട്ടൂൺ Read more

കരൂർ ദുരന്തം: സി.ബി.ഐ അന്വേഷണത്തിന് കൂടുതൽ വിശദാംശങ്ങൾ പുറത്ത്; മദ്രാസ് ഹൈക്കോടതിക്കെതിരെ സുപ്രീംകോടതി
Karur tragedy

കരൂർ ദുരന്തത്തിൽ സി.ബി.ഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവിട്ടു. തമിഴ്നാട് സർക്കാർ നിയോഗിച്ച ജുഡീഷ്യൽ Read more

കരൂർ ദുരന്തം: സി.ബി.ഐ അന്വേഷണത്തിന് സുപ്രീം കോടതി ഉത്തരവ്
Karur tragedy

കരൂർ ദുരന്തത്തിൽ സുപ്രീം കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടു. വിജയിയുടെ തമിഴക വെട്രി Read more