കരൂരിൽ വിജയ് റാലി ദുരന്തം; 38 മരണം

നിവ ലേഖകൻ

Karur rally tragedy

**Kozhikode◾:** തമിഴക വെട്രിക് കഴകം (ടിവികെ) രാഷ്ട്രീയ പോരാട്ടം ആരംഭിച്ചതിന് പിന്നാലെ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. വിജയ് നയിച്ച കരൂരിലെ റാലി വൻ ദുരന്തത്തിൽ കലാശിച്ചു. റാലിയിൽ തിക്കിലും തിരക്കിലും പെട്ട് 38 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സംഘാടനത്തിലെ വീഴ്ചയാണ് അപകടത്തിന് കാരണമായതെന്ന് പോലീസ് അറിയിച്ചു. അപകടമുണ്ടാകാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ടിവികെ നേതാക്കൾ അവഗണിച്ചെന്നും പോലീസ് വ്യക്തമാക്കി. കുഴഞ്ഞുവീണവർക്ക് മുകളിലേക്ക് ആളുകൾ കൂട്ടത്തോടെ വീണതാണ് അപകടത്തിന്റെ വ്യാപ്തി കൂട്ടിയത്. കുട്ടികളും സ്ത്രീകളും തിരക്കിനിടയിൽപ്പെട്ട് ചവിട്ടിമെതിക്കപ്പെട്ടു.

ഡിഎംകെയുടെ ശക്തി കേന്ദ്രത്തിൽ ശക്തി തെളിയിക്കാനായിരുന്നു വിജയ് ശ്രമിച്ചത്. എന്നാൽ ഇത് സംസ്ഥാനത്തെ വൻ ദുരന്തത്തിനാണ് വഴിവെച്ചത്. നിമയസഭ തിരഞ്ഞെടുപ്പിൽ ഇത് വിജയ്ക്കും ടിവികെയ്ക്കും എതിരായി പ്രചരണായുധമാകും. നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചുള്ള വിജയ് യുടെ പ്രചാരണങ്ങൾക്കേറ്റ തിരിച്ചടിയായി ഈ ദുരന്തം മാറിയിരിക്കുകയാണ്.

ഉച്ചയ്ക്ക് 3 മണി മുതൽ രാത്രി 10 വരെയാണ് യോഗത്തിന് അനുമതി നൽകിയിരുന്നത്. എന്നാൽ റാലി ആരംഭിച്ചത് രാത്രി വൈകിയാണ്. പതിനായിരം പേർ മാത്രമായിരിക്കും റാലിയിൽ പങ്കെടുക്കുകയെന്നാണ് ടിവികെ ജില്ലാ നേതൃത്വം അറിയിച്ചിരുന്നത്. കരൂരിൽ നിന്ന് വെളുചാമിപുരത്തേക്കുള്ള 800 മീറ്റർ ദൂരം താണ്ടാൻ വിജയ് എടുത്തത് ഒരു മണിക്കൂറും 40 മിനിട്ടുമാണ്.

വിജയ് യുടെ പ്രസംഗം ആരംഭിച്ചതോടെ പലരും അവശതയിലേക്ക് നീങ്ങിയിരുന്നു. ഇതിനിടെയാണ് നിരവധി പേർ കുഴഞ്ഞുവീണത്. വിജയ് യുടെ കാരവാൻ നീങ്ങുന്നതിനൊപ്പം ജനക്കൂട്ടവും സഞ്ചരിച്ചു. പൊലീസ് എത്തി ആളുകളെ മാറ്റിയാണ് വിജയ് യെ വേദിയിൽ എത്തിച്ചിരുന്നത്.

അപകടത്തിന്റെ വ്യാപ്തി മനസിലാക്കിയ വിജയ് പ്രസംഗം പൂർത്തിയാക്കാതെ മടങ്ങുകയായിരുന്നു. വിജയ്യുടെ പ്രസംഗത്തിനിടെ ആംബുലൻസുകൾ കടന്നുപോയിരുന്നു. എന്നാൽ വലിയ ദുരന്തമായി മാറുമെന്ന് വിജയ് കരുതിയിരുന്നില്ല. ഏറെ പ്രയാസപ്പെട്ടാണ് രക്ഷാപ്രവർത്തനം നടത്തിയത്. അത്രയ്ക്ക് ജനക്കൂട്ടമാണ് കരൂരിൽ ഒത്തുചേർന്നത്.

വിജയ്യുടെ അഞ്ചാമത്തെ പൊതുയോഗമാണ് കരൂരിൽ നടന്നിരുന്നത്. ആവേശമായി മാറിയ റാലി പിന്നീട് ദുരന്തമായി മാറുകയായിരുന്നു. തിരക്ക് നിയന്ത്രണാതീതമായതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്.

story_highlight:Vijay’s TVK rally in Karur turns tragic, resulting in 38 deaths due to stampede and disorganization.

Related Posts
വിജയിയുടെ പുതുച്ചേരി റോഡ് ഷോ റദ്ദാക്കി; കരൂർ ദുരന്തത്തിൽ സുപ്രീം കോടതി സമിതി അന്വേഷണം ആരംഭിച്ചു
Karur tragedy

ടിവികെ അധ്യക്ഷൻ വിജയിയുടെ പുതുച്ചേരിയിലെ റോഡ് ഷോ പോലീസ് അനുമതി ലഭിക്കാത്തതിനെ തുടർന്ന് Read more

പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ വിജയ്; എംഎൽഎ സ്ഥാനം രാജിവെച്ച് കെ.എ. സെங்கோ collision
Puducherry road show

തമിഴക വെട്രികഴകം അധ്യക്ഷൻ വിജയ് പുതുച്ചേരിയിൽ റോഡ് ഷോ നടത്താൻ അനുമതി തേടി. Read more

സ്റ്റാലിൻ നല്ലവനായി അഭിനയിക്കുന്നു; രൂക്ഷ വിമർശനവുമായി വിജയ്
Vijay against Stalin

ടിവികെ അധ്യക്ഷൻ വിജയ്, മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെതിരെ കാഞ്ചീപുരത്ത് രൂക്ഷ വിമർശനങ്ങളുന്നയിച്ചു. തൻ്റെ Read more

വിജയ് വീണ്ടും ജനങ്ങളിലേക്ക്: ‘ഉള്ളരങ്ങ്’ നാളെ കാഞ്ചീപുരത്ത്
Vijay outreach program

ടിവികെ അധ്യക്ഷൻ വിജയ് നാളെ കാഞ്ചീപുരത്ത് 'ഉള്ളരങ്ങ്' എന്ന പരിപാടിയിൽ ജനങ്ങളുമായി സംവദിക്കും. Read more

വിജയുടെ സംസ്ഥാന പര്യടനം വൈകും; സേലത്തെ പൊതുയോഗത്തിന് അനുമതി നിഷേധിച്ച് പോലീസ്
Vijay TVK rally

തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയുടെ സംസ്ഥാന പര്യടനം വൈകാൻ സാധ്യത. ഡിസംബർ Read more

കരൂർ ദുരന്തത്തിന് കാരണം സ്റ്റാലിൻ; 2026-ൽ ഡി.എം.കെയും ടി.വി.കെയും തമ്മിൽ പോരാട്ടമെന്ന് വിജയ്
2026 Tamil Nadu election

നടൻ വിജയ് തൻ്റെ രാഷ്ട്രീയ പാർട്ടിയായ ടി.വി.കെയുടെ റാലികളിൽ അന്യായമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെയും, Read more

ടിവികെയുടെ നിർണായക എക്സിക്യൂട്ടീവ് യോഗം ഇന്ന്
TVK executive meeting

ടിവികെയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് പനയൂരിലെ ടിവികെ ഓഫീസിൽ ചേരും. പുതിയ കമ്മിറ്റി Read more

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി; സർക്കാരിനെതിരെ ആഞ്ഞടിച്ച് വിജയ്
TVK executive committee

ടിവികെയ്ക്ക് പുതിയ എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചു. കൂടുതൽ ജില്ലാ സെക്രട്ടറിമാരെ ഉൾപ്പെടുത്തി കമ്മിറ്റി Read more

കരുണയുടെ കൈത്താങ്ങുമായി വിജയ്: കരൂര് ദുരന്തത്തിലെ ഇരകളുടെ കുടുംബങ്ങളെ സന്ദര്ശിച്ച് ടിവികെ അധ്യക്ഷന്
Karur disaster victims

കരൂരിലെ ദുരന്തത്തില് മരിച്ചവരുടെ കുടുംബാംഗങ്ങളെ തമിഴ്ക വെട്രിക് കഴകം അധ്യക്ഷന് വിജയ് മഹാബലിപുരത്ത് Read more

വിജയ്-സൂര്യ കൂട്ടുകെട്ടിലെ ഫ്രണ്ട്സ് വീണ്ടും തിയേറ്ററുകളിലേക്ക്
Friends movie re-release

വിജയ്-സൂര്യ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ഫ്രണ്ട്സ് വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ജാഗ്വാർ Read more