ലക്ഷദ്വീപ് ഭരണപരിഷ്കാരങ്ങള്ക്കെതിരായി ഡയറി ഫാം അടച്ചുപൂട്ടല്, സ്കൂളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരണം തുടങ്ങിയവ ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി തള്ളി. ഭരണകൂടത്തിന്റെ നയപരമായ തീരുമാനങ്ങളില് ഇടപെടാനാവില്ലെന്ന് വ്യക്തമാക്കി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് ഹർജി തള്ളിയത്.
ഈ ഹർജി ആദ്യം പരിഗണിച്ചപ്പോൾ കോടതി ഭരണപരിഷ്കാരങ്ങള് സ്റ്റേ ചെയ്യുകയും തുടർന്ന് വിശദമായി വാദം കേട്ടതിന് ശേഷമാണ് പുതിയ ഉത്തരവിട്ടത്. ഡയറി ഫാമുകള് കനത്ത നഷ്ടം നേരിടുകയാണെന്നും അതിനാലാണ് അടച്ചുപൂട്ടാന് തീരുമാനമെടുത്തതെന്നും ദ്വീപ് ഭരണകൂടം കോടതിയെ ബോധിപ്പിച്ചിരുന്നു.
ഭക്ഷ്യസുരക്ഷാ നയത്തിന്റെ ഭാഗമായാണ് സ്കൂളുകളിലെ ഉച്ചഭക്ഷണ മെനു പരിഷ്കരിച്ചത്. ഇതെല്ലാം തന്നെ സര്ക്കാരിന്റെ നയപരമായ കാര്യങ്ങളാണെന്നും അതില് പ്രതികരിക്കാൻ കോടതിക്ക് അവകാശമില്ലെന്നും ദ്വീപ് ഭരണകൂടം കോടതിയിക്ക് നൽകിയ സത്യവാങ്മൂലത്തില് ചൂണ്ടിക്കാട്ടിയിരുന്നു. ഇതു പരിഗണിച്ചുകൊണ്ടാണ് കോടതി ഉത്തരവ്.
Story highlight : Kerala High Court rejected the petition against the Lakshadweep administrative reforms.