സിപിഐഎം അധിക്ഷേപത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി

നിവ ലേഖകൻ

Shafi Parambil

പാലക്കാട്◾: സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിന്റെ അധിക്ഷേപ പരാമർശത്തിന് മറുപടിയുമായി ഷാഫി പറമ്പിൽ എം.പി രംഗത്ത്. രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് സി.പി.ഐ.എം അധിക്ഷേപം ഉന്നയിക്കുന്നതെന്ന് ഷാഫി പറമ്പിൽ പ്രതികരിച്ചു. ഇത് വെറും ആരോപണമല്ലെന്നും അധിക്ഷേപമാണെന്നും ഷാഫി കൂട്ടിച്ചേർത്തു. ഇതിനെതിരെ നിയമനടപടിയുമായി മുന്നോട്ട് പോകുമെന്നും അദ്ദേഹം വ്യക്തമാക്കി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഇത്തരം പരാമർശങ്ങൾ മറുപടി അർഹിക്കുന്നില്ലെന്ന് ഷാഫി പറമ്പിൽ എം.പി. അഭിപ്രായപ്പെട്ടു. 2026-ലെ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എമ്മിന്റെ തന്ത്രം ഇതാണോയെന്ന് അവരുടെ നേതാക്കൾ വ്യക്തമാക്കണം. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയം ഇതാണോയെന്നും ഷാഫി പറമ്പിൽ ചോദിച്ചു. ജില്ലാ സെക്രട്ടറിയെ കൊണ്ട് ഇങ്ങനെയൊക്കെ സംസാരിപ്പിക്കുന്നത് തിരഞ്ഞെടുപ്പിലേക്കുള്ള മാനിഫെസ്റ്റോയാണോ എന്നും അദ്ദേഹം ചോദിച്ചു.

രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെയുള്ള ആരോപണങ്ങൾക്ക് പിന്നാലെ ഷാഫി പറമ്പിൽ എം.പിക്കെതിരെ ഗുരുതരമായ ലൈംഗിക ആരോപണങ്ങളുമായി സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി രംഗത്തെത്തിയിരുന്നു. ഇതിനോടുള്ള പ്രതികരണമാണ് ഷാഫി മാധ്യമങ്ങളിലൂടെ അറിയിച്ചത്.

ഷാഫി പറമ്പിലിനെതിരെ ഗുരുതര ആരോപണങ്ങളാണ് ഇ.എൻ. സുരേഷ് ബാബു ഉന്നയിച്ചത്. ഭംഗിയുള്ള സ്ത്രീകളെ കണ്ടാൽ ഷാഫി ബംഗളൂരുവിലേക്ക് ട്രിപ്പ് വിളിക്കുമെന്നായിരുന്നു സുരേഷ് ബാബുവിന്റെ പ്രധാന ആരോപണം. കൂടാതെ, കോൺഗ്രസിലെ പല നേതാക്കളും സ്ത്രീ വിഷയത്തിൽ രാഹുലിന്റെ അധ്യാപകരാണെന്നും അദ്ദേഹം ആരോപിച്ചു. രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് കാണിക്കുന്നത് കണ്ടാമൃഗത്തെക്കാൾ തൊലിക്കട്ടിയാണെന്നും സുരേഷ് ബാബു പരിഹസിച്ചു.

  ശശി തരൂരിന്റെ പരാമർശത്തിൽ മറുപടിയുമായി കെ.സി. വേണുഗോപാൽ

സ്ത്രീ വിഷയത്തിൽ രാഹുലിന്റെ ഹെഡ്മാസ്റ്ററാണ് ഷാഫി പറമ്പിലെന്നും സുരേഷ് ബാബു ആരോപിച്ചു. വി.ഡി. സതീശൻ രാഹുലിനെതിരെ നടപടിയെടുത്തത് സഹികെട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൊത്തി കൊത്തി മുറത്തിൽ കേറി കൊത്തിയപ്പോഴാണ് സതീശന് രാഹുലിനെതിരെ നടപടിയെടുക്കേണ്ടി വന്നതെന്നും ഇ.എൻ. സുരേഷ് ബാബു പറഞ്ഞു.

സിപിഐഎം ജില്ലാ സെക്രട്ടറിയുടെ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ എംപി ശക്തമായ ഭാഷയിൽ പ്രതികരിച്ചു. രാഷ്ട്രീയം പറയാനില്ലാത്തതുകൊണ്ടാണ് ഇത്തരം അധിക്ഷേപങ്ങൾ ഉന്നയിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഷാഫി അറിയിച്ചു.

Story Highlights: സിപിഐഎം ജില്ലാ സെക്രട്ടറിയുടെ ലൈംഗിക ആരോപണത്തിനെതിരെ ഷാഫി പറമ്പിൽ എംപി രംഗത്ത്.

Related Posts
സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കും; ബിജെപിയിൽ ഭിന്നത രൂക്ഷം:ശ്യാമള എസ് പ്രഭു
BJP internal conflict

എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തിന് തലവേദനയാവുന്നു. മട്ടാഞ്ചേരിയിലെ Read more

  വി.ഡി സതീശനെതിരെ ആഞ്ഞടിച്ച് മന്ത്രി പി. രാജീവ്
ഗണേഷ് കുമാറിനെ പുകഴ്ത്തി; കോൺഗ്രസ് നേതാവിനെ പുറത്താക്കി
Ganesh Kumar

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. Read more

കെ. സുധാകരനെ മാറ്റിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി
Swami Sachidananda

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ Read more

വന്ദേഭാരത് ഉദ്ഘാടന വേളയിൽ ഗണഗീതം പാടിപ്പിച്ചത് ഭരണഘടനാ വിരുദ്ധം; സി.പി.ഐ.എം
Vande Bharat controversy

എറണാകുളം-ബംഗളൂരു വന്ദേഭാരത് സർവീസിൻ്റെ ഉദ്ഘാടന വേളയിൽ സ്കൂൾ കുട്ടികളെ കൊണ്ട് ഹിന്ദു രാഷ്ട്ര Read more

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
Thiruvananthapuram Corporation Election

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരെ അണിനിരത്തി. മുൻ ഡി.ജി.പി Read more

ഗണഗീതം പാടിയത് തെറ്റ്; സ്കൂളിനെതിരെ നടപടി വേണമെന്ന് വി.ഡി. സതീശൻ
RSS Ganageetham controversy

ഔദ്യോഗിക വേദിയിൽ ആർഎസ്എസ് ഗണഗീതം പാടിയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. Read more

  സി.പി.ഐ.എം വോട്ടർപട്ടികയിൽ കൃത്രിമം കാണിക്കുന്നുവെന്ന് സാബു എം. ജേക്കബ്
പിഎംഎ സലാമിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്
Youth League criticizes

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി Read more

ക്രൈസ്തവരെ സ്ഥാനാർത്ഥികളാക്കാൻ ബിജെപി നീക്കം; രാഷ്ട്രീയ വിവാദം കനക്കുന്നു
BJP Christian Candidates

തദ്ദേശ തിരഞ്ഞെടുപ്പിൽ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്നുള്ളവരെ സ്ഥാനാർഥികളാക്കാൻ ബിജെപി സംസ്ഥാന നേതൃത്വം നിർദ്ദേശം Read more

ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് കെ ജയകുമാറിനെ പരിഗണിക്കുന്നു: സി.പി.ഐ.എം
Devaswom Board President

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനത്തേക്ക് റിട്ട. ചീഫ് സെക്രട്ടറി കെ. ജയകുമാറിനെ Read more

ട്വന്റി ട്വന്റിയെ വെല്ലുവിളിച്ച് സിപിഐഎം; കുന്നത്തുനാട് പിടിച്ചെടുക്കുമെന്ന് എസ്. സതീഷ്
CPIM against Sabu M Jacob

കുന്നത്തുനാട് ഉൾപ്പെടെ ട്വന്റി ട്വന്റിയിൽ നിന്ന് പിടിച്ചെടുക്കുമെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി Read more