കാൽ നൂറ്റാണ്ട് പിന്നിട്ട് കേരളത്തിലെ ആദ്യ മൊബൈൽ കോൾ.

Anjana

കേരളത്തിലെ ആദ്യ ഫോൺ വിളി
കേരളത്തിലെ ആദ്യ ഫോൺ വിളി
Photo Credit: Asianet

1996 സെപ്റ്റംബർ 17നാണ് കേരളത്തിലെ എക്കാലത്തെയും മികച്ച സാഹിത്യകാരൻ തകഴി ശിവശങ്കരപ്പിള്ള കൊച്ചി ദക്ഷിണമേഖലാ നാവികസേനാ മേധാവി എ.ആർ ടണ്ഠവുമായി മൊബൈൽ ഫോണിലൂടെ ആശയവിനിമയം നടത്തിയത്.

 അന്ന് പ്രചാരത്തിലുണ്ടായിരുന്ന നോക്കിയയുടെ ഹാൻഡ് സെറ്റിലൂടെയാണ് ചരിത്രപ്രസിദ്ധമായ ഫോൺവിളി നടന്നത്. പിന്നീടങ്ങോട്ട് ആശയവിനിമയരംഗത്ത്  സാങ്കേതികതയുടെ കുതിച്ചു വരവാണുണ്ടായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 ആദ്യകാലങ്ങളിൽ 16.80 രൂപയാണ് ഔട്ട്ഗോയിംഗ് കോളുകൾക്ക് ഈടാക്കിയിരുന്നത്. 8.40 രൂപയായിരുന്നു ഇൻകമിംഗ് കോളുകളുടെ സർവീസ് ചാർജ്. പ്രധാന നഗരങ്ങളിൽ മാത്രം ലഭിച്ചിരുന്ന സർവീസുകൾ പിന്നീട് ഗ്രാമങ്ങളിലും ലഭ്യമായി.

 ആഡംബര വസ്തുവായി മാത്രം കണക്കാക്കിയിരുന്ന മൊബൈൽ ഫോണുകൾക്ക് 40,000-50,000 രൂപവരെ വിലയാണ് ആദ്യകാലങ്ങളിൽ ഉണ്ടായിരുന്നത്. ഇന്നത്തെ ഐഡിയയുടെ പഴയകാല രൂപമായിരുന്ന എസ്കോട്ടൽ ആയിരുന്നു അന്നത്തെ സേവനദാതാവ്. പിന്നീട് രണ്ടായിരത്തിന്റെ തുടക്കത്തിൽ എല്ലാവർക്കും ഒരേ താരിഫോടെ എയർടെൽ കേരളത്തിലെത്തി.

 പിന്നീട് ബിഎസ്എൻഎൽ എത്തിയതോടെ 16.80 രൂപയിൽ നിന്നും 8.40 രൂപയായി ഔട്ട്ഗോയിംഗ് കോളുകളുടെ നിരക്ക് കുറഞ്ഞു. 4ജി രംഗപ്രവേശത്തോടെ മൊബൈൽ ഫോണുകൾ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടി. കോവിഡ് കാലത്ത് ജനങ്ങൾക്ക് ഏറ്റവും ഉപയോഗപ്രദമായ ഒന്നായി സ്മാർട്ട്ഫോൺ മാറി. പഠിക്കുന്നത് മുതൽ സിനിമ കാണുന്നതുവരെ മൊബൈലിലായി കഴിഞ്ഞു.

Story Highlights: 25 years of First mobile phone call in kerala.