മദ്യശാലകളിൽ തിരക്ക് നിയന്ത്രിക്കുന്നത് സംബന്ധിച്ച് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കേസ് പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ പരാമർശമുണ്ടായത്.
ബെവ്കോ മദ്യശാലകളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് വീഴ്ച വരരുതെന്നും അഥവാ ഉണ്ടായാൽ എക്സൈസ് കമ്മീഷണർ മറുപടി പറയേണ്ടതായി വരുമെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യശാലകളിൽ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തേണ്ടത് എക്സൈസ് കമ്മീഷണറുടെ ഉത്തരവാദിത്തമാണെന്ന് കോടതി നിർദേശിച്ചു.
കൂടാതെ മദ്യം വാങ്ങാൻ എത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കരുതെന്നും അവരെ കന്നുകാലികളെപ്പോലെ പരിഗണിക്കരുതെന്നും ഹൈക്കോടതി പറഞ്ഞു.
അതേസമയം അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത എത്ര മദ്യശാലകൾ പൂട്ടിയെന്ന ഹൈക്കോടതിയുടെ ചോദ്യത്തിന് 96 എണ്ണത്തിൽ 32 എണ്ണം മാറ്റി സ്ഥാപിക്കും എന്നായിരുന്നു ബെവ്കോ ഉത്തരം നൽകിയത്. ബാക്കിയുള്ളവയിൽ അടിസ്ഥാനസൗകര്യങ്ങൾ മെച്ചപ്പെടുത്തുമെന്നും ബെവ്കോ കോടതിയിൽ അറിയിച്ചു.
Story Highlights: High Court Criticized BEVCO.