വിവോയുടെ ഫൺടച്ച് ഒഎസിനോട് അതൃപ്തി; ഒറിജിൻ ഒഎസ് ഇന്ത്യയിലേക്ക്?

നിവ ലേഖകൻ

Vivo Origin OS
വിവോയ്ക്കും ഐക്യുവിനും ഇന്ത്യയിൽ വലിയ വിപണിയുണ്ട്. എന്നാൽ ഫൺടച്ച് ഒഎസിനെക്കുറിച്ചുള്ള ഉപയോക്താക്കളുടെ അഭിപ്രായങ്ങൾ അത്ര നല്ലതല്ല. ഈ സാഹചര്യത്തിൽ ഒറിജിൻ ഒഎസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ് വിവോ. പുതിയ റിപ്പോർട്ടുകൾ പ്രകാരം, വിവോയുടെ ഒറിജിൻ ഒഎസ് ഇന്ത്യയിലേക്കും മറ്റ് രാജ്യങ്ങളിലേക്കും എത്താൻ സാധ്യതയുണ്ട്. നിലവിലുള്ള ഫൺടച്ച് ഒഎസിനെ അപ്ഡേറ്റ് ചെയ്ത് മാറ്റിയോ അല്ലെങ്കിൽ ലയിപ്പിച്ചോ ഒറിജിൻ ഒഎസിലെ ഫീച്ചറുകൾ കൊണ്ടുവരാനാണ് സാധ്യത. എക്സ് 300 സീരീസ് ഫോണുകളിൽ ഒറിജിൻ ഒഎസ് ഉണ്ടാകുമെന്നും നേരത്തെ റിപ്പോർട്ടുകളുണ്ടായിരുന്നു.
വിവോയുടെ ഫൺടച്ച് ഒഎസിനെതിരെ നിരവധി വിമർശനങ്ങൾ ഉയർന്നിട്ടുണ്ട്. മറ്റ് ആൻഡ്രോയിഡ് ഫോണുകളിലെ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഫൺടച്ച് ഒഎസിന്റെ രൂപവും പ്രവർത്തനവും അത്ര മികച്ചതല്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. മികച്ച കസ്റ്റമൈസേഷൻ ഓപ്ഷനുകൾ, ആനിമേഷനുകൾ, മോഡേൺ ഫീച്ചറുകൾ എന്നിവയുടെ കുറവ് ഉപയോക്താക്കൾ ചൂണ്ടിക്കാണിക്കുന്നു. സംഗതി സത്യമാണോ? സ്മാർട്ഫോൺ, ടെക് ലോകത്തെ പുതിയ വാർത്തകൾ പുറത്തുവിടുന്ന എക്സ് അക്കൗണ്ടായ അഭിഷേക് യാദവാണ് ഈ വാർത്ത പുറത്തുവിട്ടത്. 2025 സെപ്റ്റംബർ 19-ന് അദ്ദേഹം പങ്കുവെച്ചതനുസരിച്ച്, വിവോയും ഐക്യു സ്മാർട്ട്ഫോണുകളും ഇന്ത്യയിൽ ഒറിജിൻ ഒഎസ് അവതരിപ്പിക്കും. റെഡിറ്റിൽ ഒരു മാസം മുൻപ് വന്ന ഒരു പോസ്റ്റിൽ വിവോയിലെ ജീവനക്കാരൻ എന്ന് അവകാശപ്പെടുന്ന ഒരാൾ ഇതേപ്പറ്റി സൂചിപ്പിച്ചിരുന്നു. മീറ്റിംഗിൽ ഉന്നത ഉദ്യോഗസ്ഥർ ഒറിജിൻ ഒഎസ് ഉടൻ വരുമെന്ന് പറഞ്ഞതായി അദ്ദേഹം വെളിപ്പെടുത്തി. എന്നിരുന്നാലും വിവോ ഔദ്യോഗികമായി ഇതിനോട് പ്രതികരിച്ചിട്ടില്ല.
ഒറിജിൻ ഒഎസ് പുറത്തിറങ്ങുന്നതോടെ ഇന്ത്യൻ വിപണിയിൽ വിവോയുടെ സാധ്യത വർധിക്കും. മികച്ച കസ്റ്റമൈസേഷൻ ഫീച്ചറുകൾ, ആധുനിക തീമുകൾ, അനിമേഷനുകൾ എന്നിവ ഇതിൽ ഉണ്ടാകും. IOS, One UI എന്നിവയിൽ മാത്രം ലഭ്യമാകുന്ന സവിശേഷതകളും പുതിയ കൺട്രോൾ പാനലും ഡൈനാമിക് വാൾപേപ്പറുകളും ഇതിലുണ്ടാകും. പുതിയ ഒഎസ് ആദ്യം എല്ലാ ഫോണുകളിലേക്കും ലഭ്യമല്ല. വിവോ, ഐക്യു ഫ്ലാഗ്ഷിപ്പ് ഫോണുകളിൽ ബീറ്റാ ടെസ്റ്റിംഗിന് ശേഷം മറ്റ് ഫോണുകളിലേക്ക് എത്തും. വിവോ X 200 സീരീസ് ഫോണുകളായ X 200, X 200 പ്രോ, X 200 എഫ്ഇ, ഐക്യു 13 എന്നിവയിൽ ആദ്യ അപ്ഡേറ്റ് ലഭിക്കും. വിവോ X300 പ്രോയിൽ ‘ഔട്ട് ഓഫ് ദി ബോക്സ്’ ആയിരിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. ഒഎസ് അപ്ഡേറ്റ് ചെയ്യുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെക്കുറിച്ചും ആളുകൾക്ക് ആശങ്കകളുണ്ട്. Story Highlights: വിവോയുടെ ഫൺടച്ച് ഒഎസിനെക്കുറിച്ചുള്ള വിമർശനങ്ങളെത്തുടർന്ന് ഒറിജിൻ ഒഎസ് ഇന്ത്യയിൽ അവതരിപ്പിക്കാൻ ഒരുങ്ങുന്നു, ഇത് വിപണിയിൽ വലിയ മാറ്റങ്ങൾക്ക് സാധ്യത നൽകുന്നു.
Related Posts
വിവോ T4 പ്രോ 5G ഇന്ത്യയിലേക്ക്; ആകർഷകമായ വിലയും ഫീച്ചറുകളും!
Vivo T4 Pro 5G

വിവോ തങ്ങളുടെ മിഡ് റേഞ്ച് ടി സീരീസ് നിരയിലെ പുതിയ ഫോൺ വിവോ Read more

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
വിവോ X200 FE ഇന്ത്യയിൽ: OnePlus 13 എസ്സിന് വെല്ലുവിളിയുമായി പുതിയ കോംപാക്ട് ഫോൺ
Vivo X200 FE

വിവോ X200 FE ഇന്ത്യയിൽ പുറത്തിറങ്ങി. ഈ കോംപാക്ട് ഫോൺ OnePlus 13 Read more

6.31 ഇഞ്ച് ഡിസ്പ്ലേ, 6,500 mAh ബാറ്ററി; വിവോയുടെ രണ്ട് പുതിയ ഫോണുകൾ വരുന്നു
Vivo new phones launch

വിവോയുടെ പുതിയ രണ്ട് ഫോണുകൾ ഈ മാസം 14-ന് വിപണിയിലെത്തും. 6.31 ഇഞ്ച് Read more

വിവോ വൈ400 പ്രോ ഇന്ത്യയിൽ പുറത്തിറങ്ങി; വില 24,999 രൂപ മുതൽ
Vivo Y400 Pro

ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോ, വൈ400 പ്രോ എന്ന പുതിയ മോഡൽ ഇന്ത്യയിൽ Read more

വിവോ S30 സീരീസ് എത്തുന്നു; സവിശേഷതകളും നിറങ്ങളും അറിയുക
Vivo S30 Series

വിവോ എസ് 30 സീരീസ് സ്മാർട്ട് ഫോണുകൾ മെയ് 29 ന് ചൈനയിൽ Read more

വിവോ X200 എഫ്ഇ ജൂലൈയിൽ ഇന്ത്യയിലേക്ക്; വില 60,000 രൂപ വരെ
Vivo X200 FE India launch

വിവോ X200 എഫ്ഇ ജൂലൈയിൽ ഇന്ത്യയിൽ അവതരിപ്പിക്കാൻ സാധ്യത. 6.31 ഇഞ്ച് ഡിസ്പ്ലേയും Read more

വിവോ X200 അൾട്ര പ്രീമിയം സ്മാർട്ട്ഫോൺ ചൈനയിൽ പുറത്തിറങ്ങി
Vivo X200 Ultra

വിവോയുടെ പുതിയ പ്രീമിയം സ്മാർട്ട്ഫോണായ X200 അൾട്ര ചൈനയിൽ പുറത്തിറങ്ങി. മികച്ച ക്യാമറ Read more

വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിലേക്ക്; പോക്കറ്റിലൊതുങ്ങുന്ന പ്രീമിയം ഫോൺ
Vivo X200 Pro India launch

വിവോ എക്സ് 200 പ്രോ സീരീസ് ഇന്ത്യയിൽ ലോഞ്ച് ചെയ്യാൻ ഒരുങ്ങുന്നു. കോസ്മോസ് Read more

വിവോ എക്സ് 200 പ്രോ മിനി: പോക്കറ്റിലൊതുങ്ങുന്ന പ്രീമിയം ഫോൺ വിപണിയിൽ
Vivo X200 Pro Mini

വിവോ എക്സ് 200 പ്രോ മിനി എന്ന പുതിയ പ്രീമിയം കോമ്പാക്റ്റ് സ്മാർട്ട്ഫോൺ Read more

ആൻഡ്രോയിഡ് 15 അപ്ഡേറ്റ്: പതിവ് തെറ്റിച്ച് വിവോ മുന്നിൽ
Android 15 update Vivo phones

ആൻഡ്രോയിഡ് 15 ഒഎസിന്റെ ആദ്യ അപ്ഡേറ്റ് വിവോ ഫോണുകളിലാണ് എത്തിയിരിക്കുന്നത്. വിവോ ഫോൾഡ് Read more