സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം: കെ. സുധാകരൻ.

Anjana

സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം
സിപിഐഎം ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലം

കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് സിപിഐഎമ്മിനെ കടുത്ത ഭാഷയിൽ വിമർശിച്ചത്. പുറത്താക്കുന്ന മാലിന്യങ്ങളെ  ശേഖരിക്കുന്ന കളക്ഷൻ ഏജന്റായി എകെജി സെന്റർ മാറിയെന്നും ആർക്കും കയറിച്ചെല്ലാവുന്ന വഴിയമ്പലമാണ് സിപിഐഎം എന്നും കെ സുധാകരൻ വിമർശിച്ചു.

 അടുത്തിടെയാണ് കോൺഗ്രസിൽ നിന്നും രാജി വെച്ച് കെ പി അനിൽകുമാർ സിപിഐഎമ്മിൽ പ്രവേശിച്ചത്. ഇതിനു തൊട്ടു പിന്നാലെയാണ് കെപിസിസി അധ്യക്ഷന്റെ പ്രതികരണം. കൂറുമാറ്റക്കാരെയും അവസരവാദികളെയും സ്വീകരിക്കുന്ന അവസ്ഥയിലേക്ക് സിപിഐഎം അധപ്പതിച്ചെന്നും അദ്ദേഹം പറഞ്ഞു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

 കെ സുധാകരനെതിരെ കെ പി അനിൽ കുമാർ രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. കോൺഗ്രസിന് നേതൃത്വം നൽകുന്നത് സംഘപരിവാർ മനസ്സുളളയാളാണെന്ന് കെ പി അനിൽകുമാർ പറഞ്ഞിരുന്നു. കെപിസിസിയിലേത് ഏകാധിപത്യ പ്രവണതയെന്നും താലിബാൻ അഫ്ഗാൻ പിടിച്ചെടുത്തത് പോലുള്ള നടപടികളാണ് കെ സുധാകരന്റെതെന്നും കെ പി അനിൽകുമാർ വിമർശിച്ചു.

 അതേസമയം കോൺഗ്രസ് നേതാക്കളായ ഷാഫി പറമ്പിലും പി.ടി തോമസും അനിൽ കുമാറിനെതിരെ രംഗത്തെത്തി. കഷ്ടകാല സമയത്തും പാർട്ടിയോടൊപ്പം നിൽക്കുന്നവരെയാണ് പാർട്ടിക്ക് ആവശ്യമെന്നും കെ പി അനിൽകുമാർ ആനുകൂല്യങ്ങളെല്ലാം അനുഭവിച്ചശേഷമാണ് പാർട്ടി വിടുന്നതെന്നും പി ടി തോമസ് വിമർശിച്ചു.

Story Highlights: K Sudhakaran against CPIM.