തിരുവനന്തപുരം: 45-മത് കേരള ഫിലിം ക്രിട്ടിക്സ് അവാര്ഡുകൾ പ്രഖ്യാപിച്ചു. 2020ലെ മികച്ച സിനിമക്കുള്ള പുരസ്കാരം ജിയോ ബേബി സംവിധാനം ചെയ്ത ‘ദി ഗ്രെയ്റ്റ് ഇന്ത്യന് കിച്ചന്’ നേടി. ‘എന്നിവർ’ എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയാണ് മികച്ച സംവിധായകൻ.
അയ്യപ്പനും കോശിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടനുള്ള പുരസ്കാരം പൃഥ്വിരാജും ബിജു മേനോനും ചേർന്ന് പങ്കിട്ടു. മികച്ച നടിയ്ക്കുള്ള പുരസ്കാരം സുരഭിലക്ഷ്മിയും (ജ്വാലമുഖി) സംയുക്ത മേനോനും (വൂൾഫ്, ആണും പെണ്ണും, വെള്ളം ) ചേർന്ന് പങ്കിട്ടു.
സിനിമയിലെ സമഗ്ര സംഭാവനകൾക്ക് കെ.ജി. ജോർജ്ജിനെ ചലച്ചിത്ര രത്ന പുരസ്കാരം നൽകി ആദരിച്ചു. മാമുക്കോയ, ബിന്ദു പണിക്കർ, സായ്കുമാർ എന്നിവർക്ക് ചലച്ചിത്ര പ്രതിഭാപുരസ്കാരത്തിന് അർഹരായി.
വെള്ളം മികച്ച രണ്ടാമത്തെ ചിത്രമായി. സുധീഷ് മികച്ച സഹനടനും മമിത ബൈജു മികച്ച സഹനടിയുമായി. സച്ചിയാണ് മികച്ച തിരക്കഥാകൃത്ത്. മികച്ച സംഗീത സംവിധായകൻ എം ജയചന്ദ്രനാണ്.
തേക്കിൻകാട് ജോസഫ്, ബാലൻ തിരുമല, ഡോ.അരവിന്ദൻ വല്ലച്ചിറ,പ്രൊഫ.ജോസഫ് മാത്യു പാലാ, സുകു പാൽക്കുളങ്ങര, എ.ചന്ദ്രശേഖർ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മൊത്തം 34 ചിത്രങ്ങളാണ് ജൂറിയുടെ പരിഗണനയിലെത്തിയത്.
Story highlight : Film critics awards announced