സംസ്ഥാനത്ത് സ്കൂളുകൾ തുറക്കാനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. ഇതിനായി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കി.
വിദ്യാഭ്യാസ വകുപ്പും തദ്ദേശ ആരോഗ്യവകുപ്പ് ഏകോപിപ്പിച്ചാണ് പ്രവർത്തനം നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. സ്കൂളുകൾ തുറക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി മുഖ്യമന്ത്രിയെ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രി നേതൃത്വം വഹിക്കുന്ന ഉന്നതതലസമിതിയാണ് സ്കൂളുകൾ തുറക്കുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുന്നത്. സുപ്രീംകോടതി വിധി അടിസ്ഥാനമാക്കിയായിരിക്കും തുടർ നടപടികൾ കൈക്കൊള്ളുകയെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം ഓഫ്ലൈനായി പരീക്ഷകൾ നടത്താൻ അനുവദിക്കണമെന്ന ആവശ്യവുമായി സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. കമ്പ്യൂട്ടറും ഇന്റർനെറ്റും കുട്ടികൾക്ക് ലഭ്യമല്ലാത്തതിനാൽ പ്രതിസന്ധിയുണ്ടെന്നും സർക്കാർ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.
Story Highlights: Kerala To Re-Open schools.