അനർട്ട് സിഇഒയെ മാറ്റിയതിൽ പ്രതികരണവുമായി രമേശ് ചെന്നിത്തല

നിവ ലേഖകൻ

Anert CEO removal

തിരുവനന്തപുരം◾: അഴിമതി ആരോപണങ്ങൾ നേരിടുന്ന അനർട്ടിന്റെ സിഇഒ ആയിരുന്ന നരേന്ദ്രനാഥ വേലൂരിയെ മാറ്റിയ സംഭവത്തിൽ രമേശ് ചെന്നിത്തല പ്രതികരിച്ചു. വേലൂരിയെ നീക്കം ചെയ്തതു കൊണ്ടു മാത്രം പ്രശ്നങ്ങൾ അവസാനിക്കുന്നില്ലെന്നും, ക്രമക്കേടുകളിൽ വിജിലൻസിൻ്റെയും നിയമസഭാ സമിതിയുടെയും അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ വിശദമായ അന്വേഷണം ആവശ്യമാണെന്നും ചെന്നിത്തല കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

നൂറുകണക്കിന് കോടി രൂപയുടെ അഴിമതിയാണ് അനർട്ടിൽ നടന്നതെന്നും, ഒരു ഉദ്യോഗസ്ഥനെ നീക്കിയതു കൊണ്ട് മാത്രം ഈ അഴിമതി ഇല്ലാതാകുന്നില്ലെന്നും രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടു. വൈദ്യുത വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെ വിശ്വസ്തനായി മാറിയ വേലൂരിക്കെതിരെ അനർട്ടിൽ നടന്ന ക്രമക്കേടുകളുടെ പേരിൽ ഇതുവരെ വൈദ്യുത വകുപ്പ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ അഴിമതിയിൽ വിശദമായ അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

അച്ചടക്ക നടപടിയുടെ ഫയൽ മൂന്നു വർഷം കൊണ്ട് 188 തവണ സഞ്ചരിച്ചുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. മന്ത്രിയുടെ അടുത്ത ബന്ധു സെക്രട്ടറിയായിരിക്കുന്ന പൊതുഭരണ വകുപ്പിലാണ് ഈ അച്ചടക്ക നടപടി ശുപാർശയുടെ ഫയൽ കഴിഞ്ഞ മൂന്നു വർഷമായി കിടന്നു കറങ്ങുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അച്ചടക്ക നടപടിയിൽ ഇതുവരെ തീരുമാനമെടുക്കാത്തത് മന്ത്രി ബന്ധു ഭരിക്കുന്ന വകുപ്പായതുകൊണ്ടാണെന്നും ചെന്നിത്തല ആരോപിച്ചു.

ആരോപണവിധേയനായ വേലൂരിയെ കാലങ്ങളായി രണ്ടു മന്ത്രിമാരും ഭരണത്തിലെ ഉന്നതരും ചേർന്ന് സംരക്ഷിച്ചു വരികയായിരുന്നുവെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. വനം വകുപ്പിന്റെയും ഊർജ്ജ വകുപ്പിന്റെയും സെക്രട്ടറിയായിരുന്ന ജ്യോതിലാൽ ഈ ഫയൽ പലവട്ടം കണ്ടതാണ്. വനം മന്ത്രി ശശീന്ദ്രന്റെ അടുത്തും ഫയൽ എത്തിയതായി രേഖകൾ വ്യക്തമാക്കുന്നു.

  നവീൻ ബാബുവിന്റെ മരണം: തുടരന്വേഷണ ഹർജിയിൽ ഇന്ന് കോടതി വാദം കേൾക്കും

അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്യപ്പെട്ട ഈ ഉദ്യോഗസ്ഥനെതിരെ യാതൊരു നടപടിയും ഉണ്ടായില്ലെന്നു മാത്രമല്ല, അനർട്ട്, ഹൈഡൽ ടൂറിസം പോലുള്ള പ്രധാനപ്പെട്ട പദ്ധതികളുടെ തലപ്പത്ത് നിയമിതനാവുകയാണ് ചെയ്തതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വനം വകുപ്പിന്റെ നടപടി നേരിടുന്നതിനിടെ ജ്യോതിലാൽ തന്നെ സെക്രട്ടറിയായിരുന്ന ഊർജ്ജ വകുപ്പിന്റെ ഉന്നത സ്ഥാനത്ത് വേലൂരി എത്തിയത് എങ്ങനെ എന്നതും അന്വേഷണവിധേയമാക്കണം.

വൈദ്യുത വകുപ്പ് മന്ത്രി കൃഷ്ണൻകുട്ടിയുടെ വിശ്വസ്തനായി മാറിയ വേലൂരിക്കെതിരെ അനർട്ടിൽ നടന്ന ക്രമക്കേടുകളുടെ പേരിൽ ഇതുവരെ വൈദ്യുത വകുപ്പ് അന്വേഷണമൊന്നും ആരംഭിച്ചിട്ടില്ല. ഈ മന്ത്രിയുടെ അടുത്ത ബന്ധു സെക്രട്ടറിയായിരിക്കുന്ന പൊതുഭരണ വകുപ്പിലാണ് ഈ അച്ചടക്കനടപടി ശുപാർശയുടെ ഫയൽ കഴിഞ്ഞ മൂന്നു വർഷമായി കറങ്ങുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

Story Highlights : Ramesh Chennithala reacts on removal of Anert CEO

Related Posts
കോടികളുടെ അഴിമതി; അനർട്ട് സിഇഒയെ സ്ഥാനത്തുനിന്ന് നീക്കി
Anert CEO removed

കോടികളുടെ അഴിമതി ആരോപണത്തെ തുടർന്ന് അനർട്ടിൻ്റെ സിഇഒ നരേന്ദ്ര നാഥ വേലൂരിയെ സർക്കാർ Read more

എറണാകുളത്ത് സദാചാര ആക്രമണം; ഹോസ്റ്റലിൽ കൂട്ടികൊണ്ടുപോയ യുവാവിനെ മർദ്ദിച്ചെന്ന് പരാതി
moral attack Ernakulam

എറണാകുളത്ത് ഹോസ്റ്റലിൽ പെൺസുഹൃത്തിനെ കൊണ്ടുവിടാൻ എത്തിയ യുവാവിനെ ആൾക്കൂട്ടം മർദ്ദിച്ചതായി പരാതി. അഞ്ചുമന Read more

  അശ്ലീല സന്ദേശ വിവാദം: രാഹുലിനെതിരെ എഐസിസി അന്വേഷണം; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറ്റിയേക്കും
ആലപ്പുഴയിൽ മദ്യലഹരിയിൽ പിതാവിനെ മർദിച്ച് മകൻ ഒളിവിൽ; പോലീസ് കേസ് രജിസ്റ്റർ ചെയ്തു
father assault case

ആലപ്പുഴയിൽ, കിടപ്പിലായ പിതാവിനെ മകൻ മർദിച്ചു. പട്ടണക്കാട് സ്വദേശിയായ ചന്ദ്രശേഖരൻ പിള്ളയാണ് മർദനത്തിനിരയായത്. Read more

അമീബിക് മസ്തിഷ്ക ജ്വരം: ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കണമെന്ന് മന്ത്രി വീണാ ജോർജ്
Amoebic Meningoencephalitis

അമീബിക് മസ്തിഷ്ക ജ്വരം തടയുന്നതിനായി ജലസ്രോതസ്സുകൾ ശുദ്ധമായി സൂക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി Read more

ബലാത്സംഗ കേസിൽ റാപ്പർ വേടന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ബുധനാഴ്ച
Vedan rape case

റാപ്പർ വേടനെതിരായ ബലാത്സംഗ കേസിൽ വാദം പൂർത്തിയായി. മുൻകൂർ ജാമ്യാപേക്ഷയിലുള്ള വിധി ബുധനാഴ്ച Read more

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ വഴിത്തിരിവ്; സുഹൃത്തുക്കൾ അറസ്റ്റിൽ
Vijil disappearance case

കോഴിക്കോട് വിജിൽ തിരോധാനക്കേസിൽ സുഹൃത്തുക്കളായ ദീപേഷും നിജിലും അറസ്റ്റിലായി. 2019-ൽ കാണാതായ വിജിലിനെ Read more

ഐ സി ബാലകൃഷ്ണനെ കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് പുറത്താക്കി

കാലിക്കറ്റ് യൂണിവേഴ്സിറ്റി സെനറ്റിൽ നിന്ന് കോൺഗ്രസ് എംഎൽഎ ഐ സി ബാലകൃഷ്ണനെ പുറത്താക്കി. Read more

സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച മുതൽ
Kerala Onam Kit

സംസ്ഥാന സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം ചൊവ്വാഴ്ച ആരംഭിക്കും. 6,03,291 ഭക്ഷ്യ കിറ്റുകളാണ് Read more

  ധൻബാദ് എക്സ്പ്രസ്സിൽ ഉപേക്ഷിച്ച നിലയിൽ ഭ്രൂണം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
എം.ആർ. അജിത് കുമാറിന് വീണ്ടും സർക്കാർ സഹായം; മുൻ ഡിജിപി നൽകിയ റിപ്പോർട്ടുകൾ തിരിച്ചയച്ചു
Government support

മുൻ ഡി.ജി.പി. ഷെയ്ക്ക് ദർവേഷ് സാഹിബ് സമർപ്പിച്ച രണ്ട് അന്വേഷണ റിപ്പോർട്ടുകൾ സർക്കാർ Read more

ഉന്നത പൊലീസ് ഉദ്യോഗസ്ഥനെതിരെ വനിതാ എസ്ഐമാരുടെ പരാതിയിൽ ഉറച്ച് നിൽക്കുന്നു; അന്വേഷണം തുടങ്ങി
police officer complaint

ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ വാട്സ്ആപ്പിൽ മോശം സന്ദേശം അയക്കുന്നുവെന്ന് വനിതാ എസ്ഐമാർ നൽകിയ Read more