Kozhikode◾: പൊന്നോണത്തെ വരവേറ്റ് ഇന്ന് അത്തം. ഇനി വരാനിരിക്കുന്നത് പത്തു ദിവസമാണ്, ഈ ദിവസങ്ങളിൽ മലയാളി മനassുകളിലും വീടുകളിലും പൂവിളിയുടെ ആരവം ഉയരും. അത്തം പിറക്കുന്നതോടെ ഓരോ ദിവസവും തിരുവോണത്തിനായുള്ള കാത്തിരിപ്പാണ്.
ഓർമ്മകൾ ഉണർത്തുന്ന ഗൃഹാതുരത്വത്തിൻ്റെ ഒരു കാലം കൂടിയാണ് ഇത്. ഇന്നത്തെ തലമുറയ്ക്ക് പഴയ കാഴ്ചകൾ അന്യമായിരിക്കുന്നു. ഓണക്കോടി വാങ്ങുന്നതും, സദ്യ ഒരുക്കുന്നതും, കൂട്ടായ്മയുടെയും സന്തോഷത്തിന്റെയും പത്തു ദിനങ്ങളാണ് മലയാളിയെ കാത്തിരിക്കുന്നത്. ചിങ്ങമാസത്തിലെ അത്തം നാളിൽ തുടങ്ങുന്ന ഓണാഘോഷം തിരുവോണം കഴിഞ്ഞ് ചതയം നാൾ വരെ നീണ്ടുനിൽക്കുന്നു.
മുറ്റത്ത് ചാണകം മെഴുകി പൂത്തറ ഉണ്ടാക്കി പൂവിട്ടിരുന്ന ഒരു കാലം ഉണ്ടായിരുന്നു. എന്നാൽ ഇന്ന് നാടൻ പൂക്കളെക്കാൾ കൂടുതൽ ഇറക്കുമതി ചെയ്ത പൂക്കളാണ് പൂക്കളങ്ങളിൽ ഉപയോഗിക്കുന്നത്. വേഗത്തിൽ പൂക്കളം തീർക്കാൻ സാധിക്കും എന്നുള്ളതുകൊണ്ട് എല്ലാവരും ഇതിലേക്ക് കൂടുതൽ ശ്രദ്ധിക്കുന്നു. പച്ചപ്പ് നിറഞ്ഞ പാടങ്ങളും, നെൽക്കതിരുകളും, പാടത്തിലൂടെ പൂ തേടി നടക്കുന്ന കുട്ടികൾ ഒക്കെ ഒരു ഗൃഹാതുരത്വം ഉണർത്തുന്ന കാഴ്ചയാണ്.
കഥകളിയും, വള്ളംകളിയും, ദേവരൂപങ്ങളും എല്ലാം പൂക്കളങ്ങൾക്ക് അലങ്കാരമാകും. ഓരോ അത്തം നാളും നമ്മെ ഓർമ്മിപ്പിക്കുന്നത് നല്ല നാളുകളാണ്. പൂ തേടിയുള്ള യാത്രകൾ ഇല്ലാതാവുകയും വളരെ പെട്ടെന്ന് തന്നെ പൂക്കളം ഒരുക്കാൻ സാധിക്കുകയും ചെയ്യുന്നു.
ഓരോ ദിവസവും പുതിയ പ്രതീക്ഷകളുമായി ഓണം നമ്മളിലേക്ക് എത്തുകയാണ്. ഈ ദിവസങ്ങളിൽ പല തരത്തിലുള്ള വ്യത്യസ്തമായ പൂക്കളങ്ങൾ ഉണ്ടാക്കാറുണ്ട്.
ഓണാഘോഷം അതിന്റെ പൂർണ്ണതയിൽ എത്താനായി നമ്മുക്ക് കാത്തിരിക്കാം.
Story Highlights : Celebrating Atham in Kerala, Onam 2025