ബിഷപ്പിന്റെ പ്രസ്താവന ; എതിർപ്പുമായി വി.ഡി സതീശന്‍, പിന്തുണച്ച് കെ. സുരേന്ദ്രൻ

Anjana

Updated on:

ബിഷപ്പിന്റെ പ്രസ്താവന എതിർപ്പുമായി സതീശന്‍
ബിഷപ്പിന്റെ പ്രസ്താവന എതിർപ്പുമായി സതീശന്‍

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവനയ്‌ക്കെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്ത്. ബിഷപ്പിന്റെ പ്രസ്താവന അതിരുകടന്നുവെന്നാണ് വി.ഡി സതീശന്റെ വാദം.കേരളത്തിന്റെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള വിശ്വാസവും തകര്‍ക്കുന്ന രീതിയിലുള്ള ഒരു നീക്കവും പ്രസ്താവനകളും പാടില്ലെന്ന് വി.ഡി സതീശന്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചു.

മതമേലദ്ധ്യക്ഷന്‍മാര്‍  ആത്മനിയന്ത്രണവും സംയമനവും പാലിക്കേണ്ടതുണ്ട്.അനാവശ്യമായ പ്രസ്ഥാവനകൾ സമൂഹത്തില്‍ സ്പര്‍ദ്ധ വളർത്തുന്നതിനിടയാകും.വെല്ലുവിളികളെ ഒരുമിച്ച് നേരിടാൻ ആത്മീയ നേതൃത്വം വെളിച്ചം പകരണം. അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടതെന്നും വി.ഡി സതീശന്‍ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

‘സമാധാന അന്തരീക്ഷവും പരസ്പര വിശ്വാസവും തകര്‍ക്കരുത്. കേരളത്തിലെ സമാധാന അന്തരീക്ഷവും മനുഷ്യര്‍ തമ്മിലുള്ള പരസ്പര വിശ്വാസവും തകര്‍ക്കുന്ന ഒരു നീക്കവും പ്രസ്താവനകളും ഉണ്ടാകരുതെന്ന് സമുദായ, ആത്മീയ നേതാക്കളോട് വിനീതമായി അഭ്യര്‍ഥിക്കുകയാണ്.

കുറ്റകൃത്യങ്ങള്‍ക്ക് ജാതിയോ മതമോ ജെന്‍ഡറോ ഇല്ല. കൊലപാതകങ്ങള്‍, തീവ്ര നിലപാടുകള്‍, ലഹരി വസ്തുക്കളുടെ ഉപയോഗം തുടങ്ങി സാമൂഹിക മാധ്യമങ്ങളുടെ ദുരുപയോഗവും സത്രീകളെയും കുഞ്ഞുങ്ങളെയും ആക്രമിക്കുന്നതും വരെ എന്തെല്ലാം നീചവും ഭീകരവുമായ സംഭവപരമ്പരകളാണ് ദിവസേന അരങ്ങേറുന്നത്. ജാതി തിരിച്ചും മതം നോക്കിയും ഇവയുടെ കണക്കെടുക്കുന്നതും ഏതെങ്കിലും സമുദായത്തിനു മേല്‍ കുറ്റം ചാര്‍ത്തുന്നതും ശരിയല്ല. അത് അക്ഷന്തവ്യമായ തെറ്റു തന്നെയാണ്. കടുത്ത മാനസിക വൈകല്യങ്ങള്‍ക്ക് ജാതിയും മതവും നിശ്ചയിക്കുന്നത് വര്‍ണവിവേചനത്തിന് തുല്യമാണ്.

പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിലിന്റെ പ്രസ്താവന അതിരുകടന്നതായിപ്പോയി. മതമേലദ്ധ്യക്ഷന്‍മാര്‍ സംയമനവും ആത്മനിയന്ത്രണവും പാലിക്കണം. അനാവശ്യമായ അഭിപ്രായ പ്രകടനങ്ങള്‍ സമൂഹത്തില്‍ സ്പര്‍ദ്ധ വളര്‍ത്തും. വെല്ലുവിളികളെ നമുക്ക് ഒരുമിച്ച് നേരിടാം. അതിന് ആത്മീയ നേതൃത്വം വെളിച്ചം പകരണം, അല്ലാതെ കൂരിരുട്ട് പടര്‍ത്തുകയല്ല ചെയ്യേണ്ടത്. ഈ വിവാദങ്ങള്‍ ഇവിടെ അവസാനിപ്പിക്കുന്നതാണ് ഉചിതം. താഴേത്തട്ടിലേക്ക് കൊണ്ടുപോയി, പരസ്പരം ചെളിവാരിയെറിഞ്ഞ് കേരളത്തിന്റെ സാമൂഹിക അന്തരീക്ഷം കലുഷിതമാക്കരുത്.’ എന്നായിരുന്നു വി.ഡി സതീശന്റെ ഫേസ്ബുക് പോസ്റ്റ്‌.

അതേസമയം,ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസ്താവന പരിശോധിക്കപ്പെടേണ്ടതാണെന്ന അഭിപ്രായവുമായി ബി ജെ പി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ രംഗത്തെത്തി. പാലാ ബിഷപ്പ് പ്രസ്താവിച്ച കാര്യങ്ങൾ പുതിയ കാര്യമല്ലെന്നും ബിഷപ്പിനെ എല്ലാവരുംകൂടി ആക്രമിക്കേണ്ടതില്ലെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

Story highlight :  VD Satheesan against Bishop Joseph kallarangatt.