രാഹുൽ മാങ്കൂട്ടത്തിനെതിരെ സ്പീക്കർക്ക് പരാതി; യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വെച്ചേക്കുമെന്ന് സൂചന

നിവ ലേഖകൻ

Rahul Mankootathil

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിനെതിരെ സ്പീക്കർക്ക് പരാതി നൽകി. രാഹുലിനെതിരെ ഉയർന്നുവന്നിട്ടുള്ള സദാചാരവിരുദ്ധ പ്രവർത്തനങ്ങളെക്കുറിച്ച് നിയമസഭയുടെ എത്തിക്സ് കമ്മറ്റി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കേരള കർഷക കോൺഗ്രസ് നേതാവ് എ എച്ച് ഹഫീസ് ആണ് പരാതി നൽകിയത്. കൂടാതെ ഈ വിഷയത്തിൽ നിയമനടപടികൾ സ്വീകരിച്ച് നാട്ടിലെ സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

അശ്ലീല സന്ദേശ വിവാദവുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് ദേശീയ നേതൃത്വം രാഹുൽ മാങ്കൂട്ടത്തിലിനോട് വിശദീകരണം തേടിയിട്ടുണ്ട്. ദേശീയ ജനറൽ സെക്രട്ടറി ശ്രാവൺ റാവുവിന്റേതാണ് ഈ നടപടി. ഇതിന് പിന്നാലെ യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാഹുൽ മാങ്കൂട്ടത്തിൽ രാജി വെച്ചേക്കുമെന്നാണ് വിവരം.

അതേസമയം രാജി വെക്കാൻ രാഹുലിനോട് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. ആരോപണങ്ങളിൽ കോൺഗ്രസ് നേതൃത്വം വെട്ടിലായതിന് പിന്നാലെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജി വയ്ക്കാൻ നിർദ്ദേശം നൽകിയത്. എന്നാൽ എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും.

അശ്ലീല സന്ദേശ വിവാദത്തിൽ എഐസിസി ഇടപെട്ട് പരാതികൾ അന്വേഷിക്കാൻ കെ.പി.സി.സിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികൾ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്. യൂത്ത് കോൺഗ്രസിന്റെ പുതിയ അധ്യക്ഷനെ പുനഃസംഘടനയ്ക്ക് ഒപ്പം പ്രഖ്യാപിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.

  ഹൈക്കോടതിയുടെ പിന്തുണയിൽ വൈഷ്ണ; തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗിൽ പ്രതീക്ഷയെന്ന് സ്ഥാനാർത്ഥി

യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ചകൾ നടന്നു. രാഹുൽ മാങ്കൂട്ടത്തിൽ തെറ്റുകാരനല്ലെങ്കിൽ അത് തെളിയിക്കണമെന്ന് ഗ്രൂപ്പിൽ ആവശ്യം ഉയർന്നു. നിയമപരമായി മുന്നോട്ട് പോകണമെന്ന് വനിതാ നേതാവ് സന്ദേശം അയച്ചു.

അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്ന് യൂത്ത് കോൺഗ്രസ് നേതാവ് സ്നേഹ ഹരിപ്പാട് വാട്സാപ്പ് ഗ്രൂപ്പിൽ ആവശ്യപ്പെട്ടു. അതേസമയം അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കാനും ആലോചനയുണ്ട്.

Story Highlights : AH Hafees submits complaint against Rahul Mankootathil to Speaker

Related Posts
വയനാട്ടിൽ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് നേതാവ്
Congress candidate selection

വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ജഷീർ Read more

  വോട്ടർ പട്ടിക പരിഷ്കരണം: കോൺഗ്രസ് സഹകരിക്കും, കെപിസിസി ജനറൽ സെക്രട്ടറിമാർക്ക് ചുമതല
വൈഷ്ണ സുരേഷിന് വോട്ടവകാശം നിഷേധിച്ചത് സിപിഎമ്മിന്റെ ദുഃസ്വാധീനം മൂലം: സണ്ണി ജോസഫ്
Voting Rights Issue

തിരുവനന്തപുരം കോർപ്പറേഷനിലെ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് വോട്ടവകാശം പുനഃസ്ഥാപിച്ചത് Read more

കോൺഗ്രസ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ; കോഴിക്കോട് കോർപ്പറേഷനിലും തിരിച്ചടി
Congress BJP Kozhikode

തദ്ദേശ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ കോൺഗ്രസിന് തിരിച്ചടിയായി അഴിയൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിജെപിയിൽ Read more

കോൺഗ്രസ് നേതൃത്വത്തിനെതിരെ ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി; ഇടുക്കിയിൽ മത്സരിക്കാൻ സാധ്യത
Nikhil Paily Congress

ധീരജ് കൊലക്കേസ് പ്രതി നിഖിൽ പൈലി കോൺഗ്രസ് നേതൃത്വത്തിനെതിരെ രംഗത്ത്. ഇടുക്കി ജില്ലാ Read more

വൈഷ്ണയുടെ വോട്ട് നീക്കിയതിൽ സിപിഐഎമ്മിന് പങ്കില്ല; നിലപാട് വ്യക്തമാക്കി എം.വി. ഗോവിന്ദൻ
MV Govindan

തിരുവനന്തപുരം കോർപ്പറേഷനിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് Read more

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു
DCC president resigns

തിരുവനന്തപുരം ഡിസിസി അധ്യക്ഷൻ എൻ. ശക്തൻ രാജിവെച്ചു. രാജി കത്ത് കെപിസിസി നേതൃത്വത്തിന് Read more

  വയനാട്ടില് യൂത്ത് കോണ്ഗ്രസ് നേതാക്കളുടെ രാജി; തദ്ദേശ തിരഞ്ഞെടുപ്പിലെ സ്ഥാനാര്ത്ഥി നിര്ണ്ണയത്തില് പ്രതിഷേധം
ഹൈക്കോടതിയുടെ പിന്തുണയിൽ വൈഷ്ണ; തിരഞ്ഞെടുപ്പ് കമ്മീഷൻ ഹിയറിംഗിൽ പ്രതീക്ഷയെന്ന് സ്ഥാനാർത്ഥി
Election Commission hearing

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷിന് ഹൈക്കോടതിയുടെ പിന്തുണ. വോട്ടർ Read more

എതിരായത് ഗൂഢാലോചന; ഹൈക്കോടതിയെ സമീപിക്കുമെന്ന് വി.എം. വിനു
Election candidate vm vinu

വി.എം. വിനുവിന്റെ വോട്ട് റദ്ദാക്കിയ സംഭവം രാഷ്ട്രീയ വിവാദമായി പടരുന്നു. സി.പി.ഐ.എം ആണ് Read more

സിപിഐയിൽ നിന്ന് രാജി; ബീനാ മുരളിയെ പുറത്താക്കി
Beena Murali expelled

തൃശൂർ കോർപറേഷൻ മുൻ ഡെപ്യൂട്ടി മേയർ ബീനാ മുരളിയെ സിപിഐയിൽ നിന്നും പുറത്താക്കി. Read more

ബിഎൽഒ ആത്മഹത്യയിൽ സി.പി.ഐ.എമ്മിന് പങ്കെന്ന് വി.ഡി. സതീശൻ; അന്വേഷണം വേണമെന്ന് ആവശ്യം
BLO suicide issue

ബി.എൽ.ഒ.യുടെ ആത്മഹത്യയിൽ സി.പി.ഐ.എമ്മിന് പങ്കുണ്ടെന്ന് വി.ഡി. സതീശൻ ആരോപിച്ചു. ഈ വിഷയത്തിൽ ഗൗരവകരമായ Read more