Headlines

Kerala News

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവനയെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ്.

പാലാ ബിഷപ്പിന്റെ വിവാദപ്രസ്താവന

ലൗജിഹാദ്, നർക്കോട്ടിക്സ് ജിഹാദ് എന്നിവയ്ക്ക് കാരണം പ്രത്യേക സമുദായത്തിലെ യുവാക്കൾ എന്ന് പാലാ ബിഷപ്പ് നടത്തിയ പ്രസ്താവനയാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തൊട്ടുപിന്നാലെ പാലാ ബിഷപ്പിനെ ന്യായീകരിച്ച് മുൻ കെസിബിസി വക്താവ് ഫാദർ വർഗീസ് വള്ളിക്കാട്ട് ഫേസ്ബുക്കിലൂടെ രംഗത്തെത്തി. നാർക്കോട്ടിക്സ് ജിഹാദിനും ഇതര സമുദായത്തിലെ അംഗങ്ങൾ ഇരകൾ ആകുന്നതിനും തെളിവ് നൽകേണ്ടത് പാലാ ബിഷപ്പാണോയെന്നും മുൻ കെസിബിസി വക്താവ് ഫേസ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

കൂടാതെ കേരളത്തിലെ രാഷ്ട്രീയ പാർട്ടികളെ രൂക്ഷമായി ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇദ്ദേഹം വിമർശിക്കുന്നുണ്ട്. മയക്കുമരുന്ന് കടത്തിന് വഴിയൊരുക്കി കൊടുത്തത് കേരളത്തിലെ രാഷ്ട്രീയ പാർട്ടികളാണെന്ന് അദ്ദേഹം ആരോപിച്ചു. പോലീസ് കേസെടുക്കാൻ ഭയക്കുന്നത് രാഷ്ട്രീയ ഭരണ- പ്രതിപക്ഷ പാർട്ടികളുടെ നിലപാട് ഭയന്നാണെന്നും അദ്ദേഹം പറഞ്ഞു.

ലഹരി പാർട്ടികളിൽ പ്രത്യേക സമുദായത്തിലെ യുവാക്കൾ സംഘാടകരും ഇതര സമുദായത്തിലെ പെൺകുട്ടികൾ ഇരകളും ആകുമ്പോൾ മാതാപിതാക്കൾ മക്കളെ കുറിച്ച് കൂടുതൽ ജാഗ്രത പാലിക്കണമെന്ന് പറയുന്നതിൽ തെറ്റെന്താണെന്ന് ഫാദർ ചോദിക്കുന്നു. അതിനാൽ ബിഷപ്പിനെതിരെ കേസെടുക്കണമെന്ന് പറയുന്ന മാധ്യമ ലോബിയെയും  രാഷ്ട്രീയക്കാരെയും പൊതുസമൂഹം വിലയിരുത്തണമെന്നും ഫേസ്ബുക് പോസ്റ്റിൽ വിമർശിച്ചു.

Story Highlights: Father Varghese Vallikatt’s FB post supporting Pala Bishop.

More Headlines

കോഴിക്കോട് സ്വകാര്യ ലോഡ്ജിൽ യുവാവ് മരിച്ച നിലയിൽ; പോലീസ് അന്വേഷണം തുടരുന്നു
തിരുപ്പതി ലഡ്ഡുവിൽ മൃഗകൊഴുപ്പും മീൻ എണ്ണയും; ലാബ് റിപ്പോർട്ട് സ്ഥിരീകരിച്ചു
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ഹൈദരാബാദിലെ ഗണേശ വിഗ്രഹ വസ്ത്രധാരണം വിവാദമാകുന്നു; വിശദീകരണവുമായി സംഘാടകർ
തിരുവോണം ബമ്പർ ലോട്ടറി: വിൽപ്പന 37 ലക്ഷത്തിലേയ്ക്ക്; പാലക്കാട് മുന്നിൽ
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
കൊട്ടാരക്കര പള്ളിക്കലിൽ ഭാര്യയെ കൊലപ്പെടുത്തിയ ഭർത്താവ് പൊലീസിൽ കീഴടങ്ങി
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു

Related posts