ബവ്റേജസ് ഔട്ട്ലെറ്റുകൾ ഡിപ്പോകൾക്ക് പുറത്തുള്ള ഭൂമിയിൽ തുറക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി മുന്നോട്ട്. ചെയർമാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകറാണ് ഇക്കാര്യം വ്യക്തമാക്കിയത്.
കെഎസ്ആർടിസിയുടെ ഭൂമിയും കെട്ടിടങ്ങളും ദീർഘകാല പാട്ടത്തിന് നൽകുമെന്ന് അദ്ദേഹം അറിയിച്ചു. എന്നാൽ കെഎസ്ആർടിസി ഡിപ്പോകൾക്കുള്ളിൽ ഔട്ട്ലെറ്റുകൾ തുറക്കില്ലെന്നും പുറത്തുള്ള ഭൂമി അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ബെവ്കോയുമായി സഹകരിച്ച് കെഎസ്ആർടിസിയുടെ ഭൂമിയിൽ കെട്ടിടങ്ങൾ നിർമ്മിക്കാനുള്ള ശുപാർശ നൽകിയതായി എംഡി തൊഴിലാളി യൂണിയൻ നേതാക്കളെ അറിയിച്ചതായാണ് വിവരം.
നിർമാണച്ചെലവും വാടകയും ഉൾപ്പെടെ ബെവ്കോ വഹിക്കണമെന്ന് ശുപാർശയിൽ പറയുന്നതായും സൂചനയുണ്ട്. കൂടാതെ ഉപയോഗിക്കാത്ത കെട്ടിടങ്ങളും ഭൂമിയും ദീർഘകാല പാട്ടത്തിന് കൈമാറാനാണ് ഉദ്ദേശിക്കുന്നതെന്നും എംഡി അറിയിച്ചു.
Story Highlights: KSRTC to give land and Buildings to BEVCO.