എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു.

Anjana

ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടു
Representative Photo Credit: Facebook 

കടുത്ത അച്ചടക്കലംഘനത്തെ തുടർന്ന് എംഎസ്എഫ് ഹരിത സംസ്ഥാന കമ്മിറ്റി പിരിച്ചുവിട്ടുതെന്ന് ലീഗ് നേതാവ് പിഎംഎ സലാം അറിയിച്ചു. തുടര്‍ച്ചയായി ഹരിത നേതാക്കള്‍ പാര്‍ട്ടി അച്ചടക്കം ലംഘിച്ചു. കൂടാതെ കാലഹരണപ്പെട്ട കമ്മിറ്റി കൂടിയാണിത്. പുതിയ കമ്മറ്റി നിലവിൽ വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എംഎസ്എഫ് സംസ്ഥാന പ്രസിഡന്‍റ് പി കെ നവാസിനെതിരെ ഹരിത നേതൃത്വം വനിതാ കമ്മീഷന് സമർപ്പിച്ച പരാതി പിന്‍വലിക്കുമെന്ന് മുൻപ് പിഎംഎ സലാം പറഞ്ഞിരുന്നു. എന്നാൽ പരാതി പിന്‍വലിക്കാന്‍ ഹരിത നേതൃത്വം തയ്യാറായില്ല. കൂടാതെ എംഎസ്എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയ ഹരിതക്ക് മുസ്‌ലിം ലീഗില്‍ നിന്ന് നീതി ലഭിച്ചില്ലെന്ന് പറയുകയുണ്ടായി. ഇപ്പോഴും എംഎസ്എഫ് നേതാക്കള്‍ക്കെതിരെ പരാതി നൽകിയ പെണ്‍കുട്ടികളെ ചൂഷണം ചെയ്യുകയാണ്. താനുൾപ്പെടെ  കടുത്ത മാനസിക സംഘർഷത്തിലൂടെയാണ് കടന്നുപോവുന്നതെന്നും ഫാത്തിമ തഹ്‌ലിയ വെളിപ്പെടുത്തി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

എന്നാൽ, ഹരിത നേതാക്കൾ വിമർശിക്കുന്നത് പോലെ  വ്യക്​തിപരമായോ ലിംഗപരമായോ ആരെയും ആക്ഷേപിക്കുന്ന രീതിയിൽ ഒരു സംസാരവും നടത്തിയിട്ടില്ലെന്നായിരുന്നു നവാസിന്റെ വിശദീകരണം. പക്ഷെ സഹപ്രവര്‍ത്തകര്‍ക്ക് തെറ്റിദ്ധാരണയുണ്ടായതായി മനസിലാക്കുന്നുവെന്നും ആയതിനാൽ ഖേദം പ്രകടിപ്പിക്കുന്നതായും നവാസ് പറഞ്ഞു. പാര്‍ട്ടിയാണ് പ്രധാനം. ഇതോടെ വിവാദങ്ങള്‍ അവസാനിക്കട്ടെയെന്നും ഫേസ്ബുക്കിലൂടെ നവാസ് കുറിച്ചു.

എന്നാൽ ഹരിത നേതാക്കൾ ഈ വിശദീകരണത്തില്‍ തൃപ്തരായില്ല. ലീഗ് നേതൃത്വം തർക്കം പരിഹരിച്ചതായി അറിയിച്ചെങ്കിലും വനിതാ കമ്മീഷന് ഹരിത നേതാക്കള്‍ സമർപ്പിച്ച  പരാതി പിന്‍വലിച്ചില്ല. തുടർന്നാണ് കമ്മിറ്റി പിരിച്ചുവിട്ടത്.

Story highlight : Haritha State Committee was dissolved.