തിരുവനന്തപുരം: മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയുടെ ഏ ആര് നഗര് ബാങ്ക് അഴിമതി ആരോപണത്തില് മുഖ്യമന്ത്രി പിണറായി വിജയൻ തള്ളിയതിനെ തുടർന്ന് പ്രതികരണവുമായി എംഎല്എ കെ ടി ജലീല്. മുഖ്യമന്ത്രി തനിക്ക് പിതൃതുല്യനാണ്. അദ്ദേഹത്തിന് തന്നെ ശാസിക്കാനും ഉപദേശിക്കാനുമുള്ള എല്ലാ അധികാരവുമുണ്ടെന്ന് ജലീല് തന്റെ ഫേസ്ബുക് കുറിപ്പിലൂടെ പങ്കുവച്ചു.
എന്നാൽ, ലീഗ് രാഷ്ട്രീയത്തെ ക്രിമിനല്വത്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്ക്കെതിരെയും അനധികൃത സ്വത്തുസമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരുമെന്നും ജലീൽ വ്യക്തമാക്കി.
‘ജീവിതത്തില് ഇന്നുവരെ ഒരു നയാപൈസയുടെ അഴിമതി നടത്തിയിട്ടില്ല. ഒരു രൂപയുടെ കള്ളപ്പണ ഇടപാടിലും പങ്കാളിയായിട്ടില്ല. കടം വാങ്ങിയ വകയില് പോലും ഒന്നും ആര്ക്കും കൊടുക്കാനില്ല. ലോകത്തെവിടെയും പത്തു രൂപയുടെ അവിഹിത സമ്പാദ്യവുമില്ല. അതുകൊണ്ടു തന്നെ ലീഗ് രാഷ്ട്രീയത്തെ ക്രിമിനല് വല്കരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെയും അദ്ദേഹത്തിന്റെ കള്ളപ്പണ-ഹവാല ഇടപാടുകള്ക്കെതിരെയും അനധികൃത സ്വത്തു സമ്പാദനത്തിനെതിരെയുമുള്ള പോരാട്ടം അവസാന ശ്വാസം വരെ തുടരും.
മുഖ്യമന്ത്രി എനിക്ക് പിതൃതുല്ല്യനാണ്. അദ്ദേഹത്തിന് എന്നെ ശാസിക്കാം, ഉപദേശിക്കാം, തിരുത്താം. അതിനുള്ള എല്ലാ അധികാരവും അവകാശവും പിണറായി വിജയനുണ്ട്. ട്രോളന്മാര്ക്കും വലതുപക്ഷ സൈബര് പോരാളികള്ക്കും കഴുതക്കാമം കരഞ്ഞു തീര്ക്കാം.’ എന്നായിരുന്നു കെ ടി ജലീലിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
Story highlight : The fight against Kunjalikutty will continue till the last breath says K T Jaleel.