എൽഡിഎഫിൽ വേണ്ടത്ര ചർച്ചയില്ല; സി.പി.ഐ ജില്ലാ സമ്മേളനത്തിൽ വിമർശനം

നിവ ലേഖകൻ

CPI Thiruvananthapuram conference

തിരുവനന്തപുരം◾: എൽഡിഎഫിൽ വേണ്ടത്ര ചർച്ചകൾ നടക്കുന്നില്ലെന്ന് സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ വിമർശനമുണ്ട്. മുന്നണിയിൽ ഫലപ്രദമായ ചർച്ചകളോ കൂടിയാലോചനകളോ നടക്കുന്നില്ലെന്നും, സി.പി.ഐ(എം) വലതുപക്ഷമായി മാറിയെന്നും റിപ്പോർട്ടിൽ പറയുന്നു. 2024-ൽ 784 അംഗങ്ങൾ മാത്രമാണ് വർദ്ധിച്ചത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

സി.പി.ഐ.എമ്മുമായി മാത്രമാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. സി.പി.ഐ(എം) കഴിഞ്ഞാൽ മറ്റു പാർട്ടികൾ ദുർബലമാണെന്നും പ്രവർത്തന റിപ്പോർട്ടിൽ പറയുന്നു. പാർട്ടിയുടെ അംഗത്വത്തിൽ നേരിയ വർദ്ധനവ് മാത്രമാണുള്ളതെന്നും സമ്മേളനത്തിൽ വിലയിരുത്തി. സി.പി.ഐയുടെ തിരുവനന്തപുരത്തെ മെമ്പർഷിപ്പിൽ കാര്യമായ വർദ്ധനവ് ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

തെരഞ്ഞെടുപ്പിന് മുൻപും ശേഷവും പന്ന്യൻ രവീന്ദ്രൻ ജയിക്കുമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പോളിങ്ങിന് ശേഷം ബുത്തിൽ നിന്ന് ലഭിച്ച കണക്കിൽ 25619 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്നായിരുന്നു വിലയിരുത്തിയത്. എന്നാൽ പാറശാല മണ്ഡലം ഒഴികെ മറ്റ് 6 മണ്ഡലങ്ങളിലും മുന്നണി മൂന്നാം സ്ഥാനത്തായിരുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പരാമർശമുണ്ട്.

സിപിഐ(എം) പാർട്ടിയെ കീറി എറിഞ്ഞവരാണ്. മുന്നണി ബന്ധം തുടരണോയെന്നതിൽ പുനരാലോചന നടത്തണമെന്നും വിമർശനമുണ്ട്. അരുവിക്കര മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് ഈ ആവശ്യം ആദ്യം ഉന്നയിച്ചത്. നാറിയവനെ ചുമന്നാൽ ചുമന്നവനും നാറും.

  തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചന: ഷിബു ബേബി ജോൺ

അതേസമയം സി.പി.ഐ ഇടതുമുന്നണി വിടണമെന്ന് തിരുവനന്തപുരം ജില്ലാ സമ്മേളനത്തിന്റെ പൊതുചർച്ചയിൽ ആവശ്യം ഉയർന്നു. മുന്നണി വിടേണ്ട സമയം കഴിഞ്ഞെന്നും സി.പി.ഐ(എം) വലതുപക്ഷമായി മാറിയെന്നും വിമർശനമുയർന്നു.

എൽഡിഎഫിൽ സി.പി.ഐക്ക് മതിയായ പരിഗണന ലഭിക്കുന്നില്ലെന്ന വിമർശനം ശക്തമാണ്.

Story Highlights: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലെ പ്രവർത്തന റിപ്പോർട്ടിൽ എൽഡിഎഫിനെതിരെ വിമർശനം.

Related Posts
തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചന: ഷിബു ബേബി ജോൺ
local election results

തദ്ദേശ തിരഞ്ഞെടുപ്പ് ഫലം നിയമസഭാ തിരഞ്ഞെടുപ്പിന്റെ സൂചനയായിരിക്കുമെന്ന് ഷിബു ബേബി ജോൺ അഭിപ്രായപ്പെട്ടു. Read more

തദ്ദേശ തിരഞ്ഞെടുപ്പിന് കോൺഗ്രസ് പൂർണ്ണ സജ്ജം; മിഷൻ 2025 പ്രഖ്യാപിച്ച് സണ്ണി ജോസഫ്
Local Body Election

ഡിസംബർ 9 മുതൽ ആരംഭിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പിന് കോൺഗ്രസ് പൂർണ്ണ സജ്ജമാണെന്ന് കെപിസിസി Read more

  ട്വന്റി ട്വന്റിയെ വെല്ലുവിളിച്ച് സിപിഐഎം; കുന്നത്തുനാട് പിടിച്ചെടുക്കുമെന്ന് എസ്. സതീഷ്
തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് എം.വി. ഗോവിന്ദൻ
Local body elections

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം റെക്കോർഡ് വിജയം നേടുമെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. Read more

അഴിമതി രഹിത ഭരണം ബിജെപി കൊണ്ടുവരും: രാജീവ് ചന്ദ്രശേഖർ
Localbody election 2025

സംസ്ഥാനത്ത് ജനങ്ങളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അഴിമതിരഹിത ഭരണം കാഴ്ചവെക്കുന്നതിനും എൻഡിഎ മുന്നണിക്ക് സാധിക്കുമെന്ന് Read more

സീറ്റ് കിട്ടിയില്ലെങ്കിൽ സ്വതന്ത്രയായി മത്സരിക്കും; ബിജെപിയിൽ ഭിന്നത രൂക്ഷം:ശ്യാമള എസ് പ്രഭു
BJP internal conflict

എറണാകുളം ബിജെപിയിലെ ആഭ്യന്തര പ്രശ്നങ്ങൾ തദ്ദേശ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതൃത്വത്തിന് തലവേദനയാവുന്നു. മട്ടാഞ്ചേരിയിലെ Read more

ഗണേഷ് കുമാറിനെ പുകഴ്ത്തി; കോൺഗ്രസ് നേതാവിനെ പുറത്താക്കി
Ganesh Kumar

മന്ത്രി കെ.ബി. ഗണേഷ് കുമാറിനെ പ്രശംസിച്ച കോൺഗ്രസ് നേതാവിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. Read more

  ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലണം; സി.പി.ഐ.എം പ്രവർത്തകർക്ക് എം.എ. ബേബിയുടെ ഉപദേശം
കെ. സുധാകരനെ മാറ്റിയതിൽ വിമർശനവുമായി ശിവഗിരി മഠാധിപതി
Swami Sachidananda

കെ. സുധാകരനെ കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കിയതിനെതിരെ ശിവഗിരി മഠാധിപതി സ്വാമി സച്ചിദാനന്ദ Read more

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു
Thiruvananthapuram Corporation Election

തിരുവനന്തപുരം കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ പ്രമുഖരെ അണിനിരത്തി. മുൻ ഡി.ജി.പി Read more

ഗണഗീതം പാടിയത് തെറ്റ്; സ്കൂളിനെതിരെ നടപടി വേണമെന്ന് വി.ഡി. സതീശൻ
RSS Ganageetham controversy

ഔദ്യോഗിക വേദിയിൽ ആർഎസ്എസ് ഗണഗീതം പാടിയത് തെറ്റെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. Read more

പിഎംഎ സലാമിനെതിരെ വിമർശനവുമായി യൂത്ത് ലീഗ്
Youth League criticizes

മുഖ്യമന്ത്രി പിണറായി വിജയനെതിരായ അധിക്ഷേപ പരാമർശത്തിൽ മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി Read more