സംസ്ഥാനത്ത് ഒക്ടോബർ നാലു മുതൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാൻ അനുമതി നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.
ടെക്നിക്കൽ, പോളി ടെക്നിക്കൽ, മെഡിക്കൽ, ബിരുദ, ബിരുദാനന്തര-ബിരുദ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് പ്രവർത്തിക്കാൻ അനുമതി നൽകിയത്. ഇന്ന് നടന്ന വാർത്താസമ്മേളനത്തിലാണ് അവസാന വർഷ വിദ്യാർഥികളെയും അധ്യാപകരെയും അനധ്യാപകരെയും ഉൾക്കൊള്ളിച്ച് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
പല ഘട്ടങ്ങളായി വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനാണ് തീരുമാനം. അവസാന വർഷ വിദ്യാർഥികൾക്കാണ് ആദ്യം ക്ലാസ്സുകൾ ആരംഭിക്കുന്നത്. ഒരു ഡോസ് വാക്സിൻ എങ്കിലും എടുത്തിരിക്കണമെന്ന് നിബന്ധനയുണ്ട്.
Story Highlights: Colleges in kerala to re-open from October 4.