**ആലപ്പുഴ ◾:** ചേർത്തലയിലെ ദുരൂഹ മരണങ്ങളും തിരോധാനക്കേസുകളുമായി ബന്ധപ്പെട്ട് ഇന്ന് നിർണായകമായ പരിശോധനകൾ നടക്കും. സെബാസ്റ്റ്യന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയ മനുഷ്യന്റെ അസ്ഥിഭാഗങ്ങളുടെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഈ അസ്ഥിഭാഗങ്ങളിൽ നിന്ന് ലഭിച്ച പല്ലുകൾ കേസിൽ നിർണായക തെളിവാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
സെബാസ്റ്റ്യന്റെ വീട്ടിൽ ഫയർ ഫോഴ്സ് സംഘം സ്ഥലത്തെത്തി പരിശോധനകൾ ആരംഭിച്ചു. വീട്ടുവളപ്പിലെ കുളം വറ്റിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി എസ്കവേറ്റർ എത്തിച്ചിട്ടുണ്ട്. അസ്ഥി ഭാഗങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ടെന്നാണ് പ്രാഥമിക നിഗമനം. 40-ൽ അധികം അസ്ഥി ഭാഗങ്ങളാണ് അന്വേഷണ സംഘത്തിന് ഇതുവരെ ലഭിച്ചിട്ടുള്ളത്.
അന്വേഷണ സംഘം കണ്ടെത്തിയ അസ്ഥിഭാഗങ്ങൾ കത്തിച്ച നിലയിലുള്ളതാണ്. ഇവയുടെ ശാസ്ത്രീയ പരിശോധന ആരംഭിച്ചിട്ടുണ്ട്. അതേസമയം, സെബാസ്റ്റ്യന്റെ വീട്ടിൽ നടത്തിയ പരിശോധനയിൽ പുതിയ രണ്ട് സിം കാർഡുകൾ കൂടി കണ്ടെത്തിയിട്ടുണ്ട്.
സെബാസ്റ്റ്യന്റെ വീട്ടുവളപ്പിൽ പരിശോധനയ്ക്കായി കുഴിക്കേണ്ട ഭാഗങ്ങൾ ഇതിനോടകം തന്നെ അടയാളപ്പെടുത്തിയിട്ടുണ്ട്. ഗ്രാനൈറ്റ് പാകിയ മുറിയുടെ തറ തുറന്ന് പരിശോധിക്കുന്നതിനായി ഗ്രൗണ്ട് പെനട്രേറ്റിംഗ് റഡാർ ഉപയോഗിക്കും. ഇത് ഉപയോഗിച്ച് ഭൂമിക്കടിയിലെ അസ്ഥികളുടെ സാന്നിധ്യം കണ്ടെത്താനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം.
സെബാസ്റ്റ്യൻ സ്ഥിരമായി ഫോണുകളും സിമ്മുകളും മാറ്റുന്ന സ്വഭാവക്കാരനാണ്. അതിനാൽത്തന്നെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കുന്നത് അന്വേഷണ സംഘത്തിന് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. പ്രതി ഉപയോഗിച്ചിരുന്ന പുതിയ മോഡൽ ആൻഡ്രോയ്ഡ് ഫോൺ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
സെബാസ്റ്റ്യൻ സിം കാർഡുകൾ ഉപയോഗിക്കാനായി സൂക്ഷിച്ചിരിക്കുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. രണ്ടര ഏക്കർ പുരയിടത്തിൽ വിശദമായ പരിശോധന നടത്താനാണ് നിലവിലെ തീരുമാനം.
Story Highlights : Jainamma murder case update
Story Highlights: Investigation underway in Cherthala mysterious deaths and disappearances, focusing on bones and digital evidence found at suspect’s home.