കെഎസ്ആർടിസി നീക്കത്തെ വിമർശിച്ചവർക്ക് മറുപടിയുമായി കെ.ബി. ഗണേഷ് കുമാർ.

Anjana

കെഎസ്ആർടിസി കെ.ബി. ഗണേഷ് കുമാർ
കെഎസ്ആർടിസി കെ.ബി. ഗണേഷ് കുമാർ

കൊല്ലം : ബിവറേജസ് കോർപ്പറേഷനൻ കെട്ടിടം വാടകയ്ക്കു കൊടുക്കാമെന്ന കെഎസ്ആർടിസിയുടെ തീരുമാനത്തെ വിമർശിച്ചവർക്ക് മറുപടി നൽകി കെ.ബി.ഗണേഷ് കുമാർ എംഎൽഎ. മൊബൈൽ ഫോൺ ടവറിനെതിരായി സമരം നടത്തുന്നത് പോലെ പിന്തിരിപ്പൻ സമീപനമാണ് ഇതിനു പിന്നിലെന്നും ഗണേഷ് കുമാർ കൂട്ടിച്ചേർത്തു.

ഓടാൻ പോലും നിവൃത്തിയില്ലാത്ത അവസ്ഥയിലാണ് കെഎസ്ആർടിസി. ടിക്കറ്റ് വരുമാനമല്ലാതെ മറ്റൊരു വരുമാന മാർഗം കണ്ടെത്തുന്നതിനായി മാനേജിങ് ഡയറക്ടർ ശ്രമിക്കുമ്പോൾ അതിനെ അധിക്ഷേപിക്കുന്നത് ഒട്ടും ശരിയല്ലെന്നും ഗണേഷ് കുമാർ ചൂണ്ടിക്കാട്ടി.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ബിവേറജസ് ഷോപ്പ് പ്രവർത്തിക്കുന്നത് കൊട്ടാരക്കര സ്വകാര്യ ബസ് സ്റ്റാൻഡിനകത്തായാണ്. വിമാനത്തവളത്തിലെല്ലാം തന്നെ മദ്യ ഷാപ്പുകളുണ്ട്. മദ്യ ഷാപ്പുകൾ കെഎസ്ആർടിസിയുടെ കെട്ടിടത്തിൽ വന്നാൽ അതിന്റെ വാടക കെഎസ്ആർടിസിക്ക് ആകും കിട്ടുക. സ്വകാര്യ വ്യക്തികൾക്ക് കിട്ടുന്നതിൽ ആർക്കും എതിർപ്പുമില്ല.

എന്തിനേയും എതിർക്കുന്ന ചിലരുണ്ട്. കൊച്ചി അന്താരാഷ്ട്ര വിമാനാത്തവളത്തിൽ മദ്യശാലയുണ്ട്, ഗൾഫ് രാജ്യങ്ങളിലെ വിമാനത്താവളങ്ങളിലും റെസ്റ്റോറന്റുകളിലുമൊക്കെയായി ബാറുണ്ട്. എന്നാൽ അവിടുത്തെ ആളുകളെല്ലാം കള്ളും കുടിച്ച് തലകുത്തി കിടക്കുന്നില്ല. അവരാരും മദ്യപിച്ച് വാഹനമോടിക്കുകയോ സ്ത്രീകളെ ഉപദ്രവിക്കുകയോ ചെയ്യുന്നില്ലന്നും ഗണേഷ് കുമാർ പറഞ്ഞു.

Story highlight : KB Ganesh Kumar responds against to critics on KSRTC.