തേവലക്കര ദുരന്തം: പഞ്ചായത്തിനും സ്കൂളിനും വീഴ്ചയെന്ന് റിപ്പോർട്ട്

Thevalakkara Mithun death

കൊല്ലം◾: തേവലക്കരയിൽ ഹൈസ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ തദ്ദേശഭരണ വകുപ്പിന് വീഴ്ച പറ്റിയെന്ന് സമ്മതിച്ച് റിപ്പോർട്ട്. സുരക്ഷാ ഭീഷണിയുള്ള രീതിയിൽ വൈദ്യുതി ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായെന്നും, അനുമതിയില്ലാത്ത സൈക്കിൾ ഷെഡ് പൊളിച്ചുനീക്കുകയായിരുന്നു ഉചിതമെന്നും റിപ്പോർട്ടിൽ പറയുന്നു. സ്കൂൾ മാനേജ്മെൻ്റിനെതിരെയും റിപ്പോർട്ടിൽ കുറ്റപ്പെടുത്തലുണ്ട്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

തദ്ദേശഭരണ വകുപ്പ് ചീഫ് എഞ്ചിനീയർ സമർപ്പിച്ച രണ്ടാമത്തെ റിപ്പോർട്ടിലാണ് തേവലക്കരയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവത്തിലെ വീഴ്ച സമ്മതിക്കുന്നത്. ആദ്യ റിപ്പോർട്ട് മന്ത്രി എം.ബി.രാജേഷ് തള്ളിയതിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് സമർപ്പിച്ചത്. 27 കൊല്ലം പഴക്കമുള്ള കെട്ടിടത്തോട് ചേർന്ന് നിർമ്മിച്ച സൈക്കിൾ ഷെഡിന് കെട്ടിട നിർമ്മാണ ചട്ടപ്രകാരം പഞ്ചായത്തിൽ നിന്ന് അനുമതി വാങ്ങിയിട്ടില്ല.

സ്ഥലപരിശോധന നടത്തിയപ്പോൾ ദൂരപരിധി പാലിക്കാതെ ലൈൻ കടന്നുപോകുന്നത് റിപ്പോർട്ട് ചെയ്യാത്തതിൽ മൈനാഗപ്പള്ളി പഞ്ചായത്ത് അസിസ്റ്റന്റ് എഞ്ചിനീയറുടെ ഭാഗത്ത് ജാഗ്രത കുറവുണ്ടായി. സ്കൂൾ കെട്ടിടത്തിന്റെ ചുവരിനോട് ചേർന്ന് തന്നെയാണ് സൈക്കിൾ ഷെഡ് നിർമ്മിച്ചത്. ഷെഡിന്റെ മേൽക്കൂരക്ക് 88 സെൻ്റീമീറ്റർ മുകളിലൂടെയാണ് ലോ ടെൻഷൻ വൈദ്യുതി ലൈൻ കടന്നുപോകുന്നത്.

  മദ്യപിച്ച് വാഹന പരിശോധന; ആർ ടി ഒ ഉദ്യോഗസ്ഥനെ നാട്ടുകാർ തടഞ്ഞ് പൊലീസിന് കൈമാറി

അനധികൃതമായി നിർമ്മിച്ച സൈക്കിൾ ഷെഡ് ക്രമവൽക്കരിക്കാൻ സ്കൂൾ മാനേജ്മെന്റിനോട് നിർദ്ദേശിക്കുന്നതിന് പകരം അടിയന്തരമായി പൊളിച്ചു നീക്കാൻ നടപടി സ്വീകരിക്കുകയായിരുന്നു ഉചിതമെന്നും ചീഫ് എഞ്ചിനീയറുടെ റിപ്പോർട്ടിൽ പറയുന്നു. കെഎസ്ഇബിയിൽ നിന്നും സൈക്കിൾ ഷെഡിന് അനുമതി വാങ്ങിയിട്ടില്ല. അനധികൃത നിർമ്മാണം ക്രമവൽക്കരിക്കാൻ രേഖാമൂലം നിർദ്ദേശം നൽകിയിട്ടും സ്കൂൾ മാനേജ്മെന്റ് ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്ന് റിപ്പോർട്ട് കുറ്റപ്പെടുത്തുന്നു.

അതേസമയം, ഭാവിയിൽ ഇത്തരം അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ പൊതു കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് നൽകുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു. തദ്ദേശ ഭരണ വകുപ്പ് എഞ്ചിനീയർക്ക് പുറമേ സ്കൂൾ മാനേജ്മെന്റ് പ്രതിനിധി, പി.ടി.എ പ്രതിനിധി, ഹെഡ്മാസ്റ്റർ, സ്ഥലപരിധിയിലെ കെഎസ്ഇബി പ്രതിനിധി എന്നിവരടങ്ങുന്ന കമ്മിറ്റി രൂപീകരിക്കണമെന്നാണ് റിപ്പോർട്ടിലെ ശുപാർശ.

സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പഞ്ചായത്തിനും സ്കൂൾ മാനേജ്മെൻ്റിനും വീഴ്ച സംഭവിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ഈ വീഴ്ചകൾക്ക് കാരണമായ ഉദ്യോഗസ്ഥർക്കെതിരെയും, സ്കൂൾ അധികൃതർക്കെതിരെയും നടപടിയെടുക്കുമെന്നും സൂചനയുണ്ട്.

Story Highlights: തേവലക്കരയിൽ വിദ്യാർത്ഥി മിഥുൻ ഷോക്കേറ്റ് മരിച്ച സംഭവം: പഞ്ചായത്തിനും സ്കൂൾ മാനേജ്മെന്റിനും വീഴ്ച പറ്റിയെന്ന് റിപ്പോർട്ട്.

  കുന്നംകുളം സ്റ്റേഷനിലെ മൂന്നാംമുറ: ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യത
Related Posts
ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ നിയമം; മന്ത്രിസഭായോഗം ഇന്ന്
wild animals law amendment

സംസ്ഥാനത്ത് ജനവാസമേഖലയിൽ ഇറങ്ങുന്ന അക്രമകാരികളായ വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാൻ അനുമതി നൽകുന്ന നിയമഭേദഗതിയുമായി Read more

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പ് കേസ്: അന്വേഷണത്തിന് പ്രത്യേക സംഘം
Manjummel Boys case

മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ Read more

കെഎസ്യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവം: പൊലീസിനെതിരെ വിമർശനവുമായി കോൺഗ്രസ്
KSU activists court incident

തൃശ്ശൂർ വടക്കാഞ്ചേരിയിൽ കെ.എസ്.യു പ്രവർത്തകരെ മുഖംമൂടിയും വിലങ്ങുമണിയിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വ്യാപക Read more

തിരുവനന്തപുരം താലൂക്ക് സഹകരണ സംഘത്തിൽ കോടികളുടെ ക്രമക്കേട്; സി.പി.ഐ.എം ജില്ലാ നേതൃത്വത്തിന് പങ്കെന്ന് ആരോപണം
Cooperative Society Scam

തിരുവനന്തപുരം താലൂക്ക് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് സഹകരണസംഘത്തിൽ കോടികളുടെ ക്രമക്കേട് കണ്ടെത്തി. വ്യാജ ശമ്പള Read more

നവകിരണം പദ്ധതി: ഭൂമി നൽകിയവർ ദുരിതത്തിൽ, നാലുവർഷമായിട്ടും പണം ലഭിച്ചില്ല
Navakiranam project

നവകിരണം പദ്ധതിക്ക് ഭൂമി നൽകിയ 23 കുടുംബങ്ങൾ നാല് വർഷമായിട്ടും പണം ലഭിക്കാത്തതിനെ Read more

  കണ്ണൂർ ഐ.ടി.ഐയിലും അസാപ് കേരളയിലും അവസരങ്ങൾ
എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ
Heart transplant surgery

എറണാകുളം ലിസ്സി ആശുപത്രിയിൽ വീണ്ടും ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടക്കുന്നു. കൊല്ലം സ്വദേശിയായ Read more

ഹൃദയം മാറ്റിവെക്കാനുള്ള കുട്ടിയുമായി വന്ദേഭാരതിൽ കുടുംബത്തിന്റെ യാത്ര
heart transplant surgery

കൊല്ലത്ത് നിന്ന് ഹൃദയം മാറ്റിവെക്കാനുള്ള ശസ്ത്രക്രിയക്ക് വിധേയയാകേണ്ട 13 വയസ്സുകാരിയുമായി കുടുംബം വന്ദേഭാരത് Read more

മുഖംമൂടി ധരിപ്പിച്ച് കെഎസ്യു പ്രവർത്തകരെ കോടതിയിൽ എത്തിച്ച സംഭവം: എസ്എച്ച്ഒയ്ക്ക് നോട്ടീസ് അയച്ച് കോടതി
KSU activists case

കെ.എസ്.യു പ്രവർത്തകരെ മുഖംമൂടി ധരിപ്പിച്ച് കോടതിയിൽ ഹാജരാക്കിയ സംഭവത്തിൽ വടക്കാഞ്ചേരി എസ്.എച്ച്.ഒയ്ക്ക് കോടതിയുടെ Read more

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപ്പണി നിർത്തിവെച്ചു
Sabarimala gold plating

ശബരിമല ദ്വാരപാലക ശിൽപ്പങ്ങളിലെ സ്വർണപാളികളുടെ അറ്റകുറ്റപ്പണി ഹൈക്കോടതി പരാമർശത്തെ തുടർന്ന് നിർത്തിവെച്ചു. തിരുവിതാംകൂർ Read more

തൃശ്ശൂരിൽ സിപിഐഎം നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ
audio exposes CPM leaders

തൃശ്ശൂരിൽ സിപിഐഎം നേതാക്കൾക്കെതിരെ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയുടെ ശബ്ദരേഖ പുറത്ത്. എം.കെ. കണ്ണനും Read more