അർജന്റീന◾: വീടിന് മുറ്റത്ത് നഗ്നനായി നിന്നയാളുടെ ചിത്രം ഗൂഗിൾ സ്ട്രീറ്റ് വ്യൂ കാർ പകർത്തിയതിനെത്തുടർന്ന് 10.8 ലക്ഷം രൂപ (12,500 ഡോളർ) നഷ്ടപരിഹാരം നൽകാൻ ഗൂഗിൾ നിർബന്ധിതരായി. അർജന്റീനയിലാണ് ഈ സംഭവം നടന്നത്. മതിലിന് പിന്നിലായിരുന്നിട്ടും ഗൂഗിൾ തൻ്റെ അന്തസ്സിന് ക്ഷതമേൽപ്പിച്ചുവെന്ന് പരാതിക്കാരൻ കോടതിയിൽ വാദിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ വിധി.
ഈ കേസ് സ്വകാര്യതയ്ക്കും അന്തസ്സിനും വേണ്ടിയുള്ള നിയമയുദ്ധത്തിലേക്ക് വഴി തെളിയിച്ചത് 2017-ൽ നടന്ന സംഭവത്തെ തുടർന്നാണ്. സിബിഎസ് ന്യൂസ് റിപ്പോർട്ട് അനുസരിച്ച്, ഒരു പോലീസുകാരന്റെ ചിത്രമാണ് ഇത്തരത്തിൽ പകർത്തിയത്. സംഭവം ജോലിസ്ഥലത്തും അയൽക്കാർക്കിടയിലും പരിഹാസത്തിന് ഇടയാക്കിയെന്ന് അദ്ദേഹം വാദിച്ചു.
അദ്ദേഹത്തിന്റെ നഗ്നത ഇൻ്റർനെറ്റിൽ പ്രചരിച്ചുവെന്നും വീട്ടുനമ്പറും, സ്ട്രീറ്റിന്റെ പേരും ഗൂഗിൾ മങ്ങിച്ചില്ലെന്നും പരാതിയിൽ പറയുന്നു. ഇത് സ്വകാര്യതയുടെ ലംഘനമാണെന്നും ആരോപിച്ചു. ഇതിനെ തുടർന്നാണ് പോലീസുകാരൻ കോടതിയെ സമീപിച്ചത്.
ALSO READ: 50MP മെയിൻ ക്യാമറ, 200MP പെരിസ്കോപ്പ് ലെൻസ്, 7,500mAh ബാറ്ററി: അൾട്രാ ഫ്ലാഗ്ഷിപ്പ് ഡിവൈസുമായി ഷവോമി
2019-ൽ അദ്ദേഹം ഗൂഗിളിനെതിരെ കോടതിയെ സമീപിച്ചെങ്കിലും അനുചിതമായ രീതിയിൽ പുറത്തിറങ്ങി നിന്നതിന് അദ്ദേഹത്തെ കുറ്റപ്പെടുത്തി കോടതി കേസ് തള്ളിക്കളഞ്ഞു. എന്നാൽ അപ്പീൽ പാനൽ ആ വിധി റദ്ദാക്കുകയുണ്ടായി. ഗൂഗിൾ കോടതിയിൽ വാദിച്ചത്, ചുറ്റുമതിലിന് വേണ്ടത്ര ഉയരം ഉണ്ടായിരുന്നില്ല എന്നാണ്.
ഒരു വ്യക്തിയുടെ ചിത്രം പൊതുസ്ഥലത്തുനിന്ന് പകർത്തിയതല്ലെന്നും, മറിച്ച് അദ്ദേഹത്തിന്റെ വീടിന്റെ പരിസരത്തുനിന്ന് ശരാശരി ഉയരമുള്ള വേലിക്ക് പിന്നിൽ നിന്നുള്ളതാണെന്നും കോടതി നിരീക്ഷിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം നഗ്നമായ ലംഘനമാണെന്നും കോടതി കൂട്ടിച്ചേർത്തു. ഇതെല്ലാം കണക്കിലെടുത്താണ് കോടതി ഗൂഗിളിന് പിഴ വിധിച്ചത്.
Story Highlights: Google was forced to pay Rs 10.8 lakh as compensation for taking a picture of a man standing naked in his yard