കോഴിക്കോട് നിപ പിടിപെട്ടു മരിച്ച 12 വയസുകാരൻ്റെ മൃതദേഹം സംസ്കരിച്ചു. കണ്ണംപറമ്പ് ഖബറിസ്ഥാനിലാണ് കുട്ടിയെ അടക്കം ചെയ്തത്. സംസ്കാര ചടങ്ങുകൾ ചെയ്തത് പിപിഇ കിറ്റ് ധരിച്ച ആരോഗ്യപ്രവർത്തകരാണ്. അടക്കുന്നതിന് മുൻപായി മയ്യത്ത് നമസ്കാരം നടത്തി.
കുട്ടിക്ക് നിപ സ്ഥിരീകരിച്ചത് ഇന്നലെ രാത്രിയാണ്. പുലർച്ചയോടെയായിരുന്നു മരണം. സംസ്ഥാനത്ത് നിപ വീണ്ടും സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് കോഴിക്കോട് അതീവ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മരണപ്പെട്ട കുട്ടിയുടെ വീട് ഉൾപ്പെടുന്ന ഭാഗത്തേക്കുള്ള വാഹന ഗതാഗതം പോലീസ് നിയന്ത്രിച്ചിട്ടുണ്ട്. മൂന്ന് കിലോമീറ്റർ ചുറ്റളവിലാണ് നിയന്ത്രണം നടപ്പിലാക്കിയിരിക്കുന്നത്.
വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here
Story highlight : Last rites of the boy who died of the Nipah virus has done.