Headlines

Nipah

നിപയെ തടുക്കാൻ കേരളത്തിനു നിർദേശവുമായി കേന്ദ്രം.

നിപ കേരളത്തിനു നിർദേശവുമായി കേന്ദ്രം.
Photo Credit: PTI

നിപ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിൽ കേരളത്തിന് നാലിന നിർദേശം നൽകി കേന്ദ്രം. നിപ ബാധിച്ച് മരണപ്പെട്ട കുട്ടിയുടെ ബന്ധുക്കളെ ഉടൻതന്നെ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് നിര്‍ദേശത്തില്‍ പറയുന്നു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കഴിഞ്ഞ 12 ദിവസത്തെ സമ്പർക്ക പട്ടിക തയാറാക്കാനും  കേരളത്തിനു കേന്ദ്രം നിര്‍ദേശം നല്‍കി. പരമാവധി വേഗത്തില്‍ ക്വാറന്‍റൈനും ഐസൊലേഷനും ഉറപ്പാക്കണം, എത്രയും വേഗം സ്രവങ്ങൾ പരിശോധന നടത്തണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

കേരളത്തില്‍ നിപ മരണം റിപ്പോര്‍ട്ട് ചെയ്ത പശ്ചാത്തലത്തില്‍ കേന്ദ്രസംഘം ഉടന്‍തന്നെ കേരളത്തിലെത്തുമെന്ന് അറിയിച്ചു. കേന്ദ്രസംഘം കേരളത്തിലെത്തുന്നത് കോഴിക്കോട്ടെ സാഹചര്യം വിലയിരുത്താനാണ്. സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ സംഘമാണ് സംസ്ഥാനത്ത് എത്തുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയം കേരളത്തിന് എല്ലാ വിധ സഹായവും നൽകുമെന്ന് അറിയിച്ചിട്ടുണ്ട്.

അതേസമയം, രോഗം പിടിപ്പെട്ട് മരണപ്പെട്ട കുട്ടിയുമായി സമ്പർക്കമുള്ള 4 പേർക്ക് രോഗലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. സമ്പർക്ക പട്ടികയിലുള്ള ബാക്കി 17 പേരെ പരിശോധിക്കും. 24 മണിക്കൂറും ഏകോപനത്തിനായി പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറക്കുമെന്നും സംസ്ഥാന ആരോഗ്യവകുപ്പ് വ്യക്തമാക്കി.

Story highlight : instructions of Central government to Kerala for control Nipah.

More Headlines

കാട്ടാക്കടയിലെ വിവാഹവീട്ടില്‍ നിന്ന് മോഷ്ടിച്ച സ്വര്‍ണം വഴിയരികില്‍ കണ്ടെത്തി
മൂന്നാർ എക്കോ പോയിന്റിൽ സംഘർഷം: വിനോദസഞ്ചാരികൾ ഉൾപ്പെടെ 9 പേർക്ക് പരുക്ക്
പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം റിപ്പോർട്ട് ചെയ്യാൻ വാട്സ്ആപ്പ് നമ്പർ; സർക്കാർ നടപടി
ഓണക്കാലത്ത് 3881 ഭക്ഷ്യ സുരക്ഷാ പരിശോധനകൾ; 108 സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ചു
നിപ, എം പോക്സ്: മലപ്പുറത്ത് 267 പേർ നിരീക്ഷണത്തിൽ; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി
ബെംഗളൂരു ആശുപത്രി തീപിടിത്തം: മലയാളി യുവാവ് മരിച്ചു, ആശുപത്രിയുടെ അനാസ്ഥ ആരോപണം
ലൈംഗികാതിക്രമക്കേസ്: സംവിധായകൻ വി.കെ പ്രകാശിൻ്റെ അറസ്റ്റ് രേഖപ്പെടുത്തി, ജാമ്യത്തിൽ വിട്ടയച്ചു
സുഭദ്ര കൊലക്കേസ്: പ്രതികളെ തെളിവെടുപ്പിനായി കലവൂരിലെത്തിച്ചു
നിപ്പ, എംപോക്സ്: ആരോഗ്യ വകുപ്പിന്റെ പരാജയം കേരളത്തെ ഭീതിയിലാക്കുന്നുവെന്ന് കെ.സുരേന്ദ്രൻ

Related posts