ഐ ഫോൺ കൊണ്ട് കേക്ക് മുറിച്ച് ജന്മദിനം ആഘോഷിച്ച് കർണാടക ബി.ജെ.പി എം.എൽ.എ.യുടെ മകൻ. നിരത്തിവെച്ച കേക്കുകൾ ഐ ഫോൺ ഉപയോഗിച്ച് മുറിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്.
എം.എൽ.എയുടെ മകന്റെ ജന്മദിനാഘോഷ വീഡിയോ വൈറലായതിന് ശേഷം ആഘോഷത്തിലെ ആർഭാടത്തിനെ പറ്റി വിമര്ശനങ്ങളുയര്ന്നു. കൊപ്പാളിലെ കനകഗിരി എം.എൽ.എ ബസവരാജ് ദാഡെസുഗൂന്റെ മകനായ സുരേഷിന്റെ ജന്മദിനാഘോഷമാണ് ആക്ഷേപത്തിനിടയായത്.
A Karnataka BJP MLA’s son has stirred a controversy by cutting his birthday cake(s) using his iPhone pic.twitter.com/zht6HhD12X
— Soumya Chatterjee (@Csoumya21) September 3, 2021
എന്നാൽ മകന്റെ പ്രവൃത്തിയെ എം.എൽ.എ ന്യായീകരിച്ചു. ഇതിൽ തെറ്റൊന്നുമില്ലെന്നും മകൻ അധ്വാനിച്ചുണ്ടാക്കിയ പണംകൊണ്ടാണ് ജന്മദിനം ആഘോഷിച്ചതെന്ന് അദ്ദേഹം പറഞ്ഞു. മകന് കേക്ക് മുറിക്കാൻ കത്തി കിട്ടാത്തതിനാലാണ് ഐ ഫോൺ ഉപയോഗിച്ചതെന്നും അദ്ദേഹം ന്യായീകരിച്ചു.
Story highlight : Cake cutting done with iPhone in Karnataka by son of an MLA