ഷാർജയിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ്

Vipanchika Maniyan death

കൊല്ലം◾: ഷാർജയിൽ മകൾക്കൊപ്പം മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു. സംഭവത്തിൽ ദുരൂഹതകൾ ബാക്കിയാക്കി അന്വേഷണം പുരോഗമിക്കുമ്പോൾ, പ്രതിക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. വിദേശത്തുള്ള പ്രതിയെ നാട്ടിലെത്തിച്ച് നിയമനടപടിക്ക് വിധേയനാക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

വിപഞ്ചികയുടെ മൃതദേഹം ഇന്നലെ രാത്രി 11:30 ഓടെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുകയും, തുടർന്ന് നടപടികൾ പൂർത്തിയാക്കി ഒരു മണിയോടെ മോർച്ചറിയിലേക്ക് മാറ്റുകയും ചെയ്തു. അതിനു ശേഷം കേരളപുരത്തെ വീട്ടിലെത്തിച്ച ശേഷം അഞ്ച് മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടത്തി. സഹോദരൻ വിനോദ് മണിയനാണ് ചിതയ്ക്ക് തീ കൊളുത്തിയത്.

ഇന്നലെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിപഞ്ചികയുടെ മൃതദേഹം റീ പോസ്റ്റുമോർട്ടം നടത്തിയിരുന്നു. ശാസ്താംകോട്ട ഡിവൈഎസ്പി മുകേഷ് ജി.ബിയുടെ നേതൃത്വത്തിലായിരുന്നു ഇൻക്വസ്റ്റ് തയ്യാറാക്കിയത്. പോസ്റ്റ്മോർട്ടം നടപടികൾ പൂർണ്ണമായും വീഡിയോയിൽ ചിത്രീകരിച്ചു. തിരുവനന്തപുരം ആർ.ഡി.ഒയുടെ പ്രത്യേക നിർദ്ദേശപ്രകാരം തഹസിൽദാർ ലീന ശൈലേശ്വറിന്റെ സാന്നിധ്യത്തിലാണ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയത്.

അതേസമയം, വിപഞ്ചികയുടെ ശരീരത്തിൽ ചതവുകളും അടിയേറ്റ പാടുകളും ഉണ്ടായിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. ഇൻക്വസ്റ്റ് നടപടിയിലാണ് ഈ വിവരങ്ങൾ വ്യക്തമായതെന്ന് ഡിവൈഎസ്പി മുകേഷ് ജി.ബി അറിയിച്ചു. കേസിൽ കൂടുതൽ അന്വേഷണങ്ങൾ നടന്നു വരികയാണ്.

ജൂലൈ എട്ടിന് രാത്രിയാണ് വിപഞ്ചികയെയും മകൾ ഒന്നര വയസുള്ള വൈഭവിയെയും അൽ നഹ്ദയിലെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈഭവിയുടെ മൃതദേഹം ദുബൈയിൽ തന്നെ സംസ്കരിച്ചു.

പ്രതിക്ക് അർഹമായ ശിക്ഷ ലഭിക്കണമെന്ന് വിപഞ്ചികയുടെ സഹോദരൻ വിനോദ് മണിയൻ ട്വന്റിഫോറിനോട് പറഞ്ഞു. നിതീഷിനെ നാട്ടിലെത്തിച്ച് നിയമനടപടിക്ക് വിധേയനാക്കണം. അതിനായി സർക്കാരും കോൺസിലേറ്റും ഇടപെടണം. മാനസിക പീഡനം ആണെങ്കിലും ആത്മഹത്യ ചെയ്തതിനാൽ ഷാർജയിൽ നിയമ സാധുതയില്ല. പ്രശ്നങ്ങൾ താന് തന്നെ തീർത്ത് കൊള്ളാം എന്ന് വിപഞ്ചിക പറഞ്ഞിരുന്നുവെന്നും ഒരു തവണ താന് ഇടപെട്ട് പ്രശ്നം പരിഹരിക്കാന് വിപഞ്ചികയെ നാട്ടിലെത്തിച്ചതായിരുന്നു. നിതീഷ് വീണ്ടും ഒരു അവസരം ആവശ്യപ്പെട്ടപ്പോള് വിപഞ്ചിക കൂടെ പോവുകയായിരുന്നുവെന്നും സഹോദരന് വിനോദ് കൂട്ടിച്ചേര്ത്തു.

story_highlight: ഷാർജയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിപഞ്ചിക മണിയന്റെ മൃതദേഹം സംസ്കരിച്ചു; പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കും.

Related Posts
രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടഞ്ഞില്ല; രാഹുൽ ഈശ്വറിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു
Rahul Mankootathil arrest

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് തടയാൻ കോടതി വിസമ്മതിച്ചു. രാഹുൽ ഈശ്വറിനെ Read more

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസ്: നടിയുടെ മൊഴിയെടുത്തു, മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തി. രാഹുലിന് Read more

രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ; രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷയും പരിഗണിക്കും
Rahul Mamkootathil case

ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ മുൻകൂർ ജാമ്യാപേക്ഷയും, അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ Read more

രാഹുല് മാങ്കൂട്ടത്തിലിനായി തിരച്ചില് തുടരുന്നു; രാഹുല് ഈശ്വര് റിമാന്ഡില്
Rahul Mankoottathil case

ലൈംഗികാതിക്രമം, ഭ്രൂണഹത്യാ കേസുകളില് പ്രതിയായ രാഹുല് മാങ്കൂട്ടത്തിലിനെ കണ്ടെത്താന് പ്രത്യേക അന്വേഷണ സംഘം Read more

രാഹുൽ ഈശ്വറിന് ജാമ്യമില്ല; കോടതി ജാമ്യാപേക്ഷ തള്ളി
Rahul Easwar case

അതിജീവിതയെ അധിക്ഷേപിച്ച കേസിൽ രാഹുൽ ഈശ്വറിൻ്റെ ജാമ്യാപേക്ഷ കോടതി തള്ളി. രാഹുൽ സ്ഥിരം Read more

രാഹുലിനെ കുരുക്കി യുവതിയുടെ മൊഴി; വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചെന്ന് പരാതി
Rahul Mamkootathil case

രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പെൺകുട്ടിയുടെ നിർണായക മൊഴി പുറത്ത്. വിവാഹ വാഗ്ദാനം നൽകിയാണ് രാഹുൽ Read more

ശബരിമല സ്വര്ണക്കൊള്ള: തന്ത്രിമാരുടെ മൊഴി രേഖപ്പെടുത്തി
Sabarimala gold theft

ശബരിമലയിലെ സ്വർണപ്പാളിയിൽ അറ്റകുറ്റപ്പണി നടത്താൻ അനുമതി നൽകിയത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതിനെ തുടർന്നാണെന്ന് തന്ത്രിമാർ Read more

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂവിനും വിലക്ക്; ഹൈക്കോടതിയുടെ നിർണ്ണായക ഇടപെടൽ
Sabarimala environmental ban

ശബരിമലയിൽ രാസ കുങ്കുമത്തിനും പ്ലാസ്റ്റിക് ഷാംപൂ സാഷേകൾക്കും ഹൈക്കോടതി വിലക്ക് ഏർപ്പെടുത്തി. ഉത്പന്നങ്ങൾ Read more

ബാലമുരുകൻ രക്ഷപ്പെട്ട സംഭവം; മൂന്ന് തമിഴ്നാട് പൊലീസുകാർക്ക് സസ്പെൻഷൻ
Balamurugan escape case

തൃശൂർ വിയ്യൂർ സെൻട്രൽ ജയിലിൽ എത്തിക്കുന്നതിനിടെ രക്ഷപ്പെട്ട കുപ്രസിദ്ധ കുറ്റവാളി ബാലമുരുകനെ കണ്ടെത്താൻ Read more

രക്ഷപ്പെട്ട മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടെന്ന് സൂചന; തമിഴ്നാട് പൊലീസിന്റെ അന്വേഷണം ഊർജ്ജിതമാക്കി.
Balamurugan escapes

തമിഴ്നാട് പൊലീസിൻ്റെ കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ മോഷ്ടാവ് ബാലമുരുകൻ കേരളം വിട്ടതായി Read more