തൃക്കാക്കര ഓണസമ്മാന വിവാദത്തെത്തുടർന്ന് നടത്തിയ അന്വേഷണത്തിൽ നഗരസഭാ ചെയർപേഴ്സൺ അജിത തങ്കപ്പനെതിരെ കേസെടുക്കാനൊരുങ്ങി വിജിലൻസ്. കേസുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വിജിലൻസ് ഡയറക്ടറേറ്റിന്റെ അനുമതിതേടി.
വിജിലൻസ് ഇതുവരെ നടത്തിയ അന്വേഷണം ക്വിക്ക് വെരിഫിക്കേഷൻ റിപ്പോർട്ടായി സമർപ്പിച്ചു. കഴിഞ്ഞ ദിവസം അന്വേഷണത്തിനായി വിജിലൻസ് സംഘം നഗരസഭാ ഓഫീസിൽ എത്തിയിരുന്നു. എന്നാൽ ചെയർപേഴ്സൺ അജിത തങ്കപ്പൻ മുറി പൂട്ടി പുറത്തു പോയതിനാൽ സിസിടിവി ദൃശ്യങ്ങൾ ശേഖരിക്കാൻ കഴിഞ്ഞില്ല.
പുലർച്ചെ മൂന്നുവരെ വിജിലൻസ് സംഘം ഓഫീസിൽ തങ്ങിയെങ്കിലും മുറി തുറന്നു നൽകാൻ ചെയർപേഴ്സൺ തയ്യാറായില്ല. ഇതോടെയാണ് വിജിലൻസ് നോട്ടീസ് നൽകിയത്. വിജിലൻസ് ആവശ്യപ്രകാരം സിസിടിവി ദൃശ്യങ്ങൾ സംരക്ഷിക്കുന്നതിനായി നഗരസഭാ സെക്രട്ടറി അധ്യക്ഷയുടെ ഓഫീസ് സീൽ ചെയ്തു.
Story Highlights: Vigilance will take actions against Thrikkakkara municipal chairperson.