നഴ്സിന്റെ അശ്രദ്ധ; 8 ലക്ഷം രൂപയുടെ കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി.

Anjana

കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി
കോവിഷീൽഡ് വാക്സിൻ ഉപയോഗശൂന്യമായി

കോഴിക്കോട് ചെറൂപ്പയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് എട്ടു ലക്ഷം രൂപ വിലമതിക്കുന്ന വാക്സിൻ ഡോസുകൾ ഉപയോഗശൂന്യമായത്. 830 കോവിഷീൽഡ് ഡോസുകളാണ് സ്റ്റാഫ് നഴ്സിന്റെ അശ്രദ്ധ മൂലം പാഴായത്.

ശീതീകരിച്ച പെട്ടിയിൽ സൂക്ഷിച്ച വാക്സിനുകൾ തണുത്തുറഞ്ഞു കട്ടപിടിച്ചാണ് ഉപയോഗശൂന്യമായത്. അധികൃതർ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് സ്റ്റാഫ് നേഴ്സിന്റെ ഭാഗത്തുനിന്നുണ്ടായ അശ്രദ്ധ മൂലമാണെന്ന് വ്യക്തമായത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കോവിഷീൽഡ് വാക്സിനുകൾ രണ്ട് ഡിഗ്രിക്കും എട്ട് ഡിഗ്രിക്കും ഇടയിലാണ് സൂക്ഷിക്കേണ്ടത്. സംഭവത്തിൽ പ്രതിഷേധം കനത്തതോടെ ആരോഗ്യവകുപ്പ് നടപടിയെടുക്കുമെന്ന് അറിയിച്ചു. കൂടാതെ മറ്റ് ആരോഗ്യ കേന്ദ്രങ്ങളിൽ വാക്സിൻ സൂക്ഷിക്കുന്നതിൽ ജാഗ്രത പുലർത്തണമെന്ന് നിർദ്ദേശം നൽകിയതായും അറിയിച്ചു.

Story Highlights: 850 doses of covishield become useless in kozhikode.