സ്പ്രിൻക്ലർ കരാർ മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്ന് രണ്ടാം അന്വേഷണ സമിതിയുടെ റിപ്പോർട്ട്. മൂന്നംഗ സമിതിയുടെ റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. കരാർ നൽകുന്നതിനായി ഐടി വകുപ്പിൽ സ്പ്രിൻക്ലറിനെ കുറിച്ച് കൃത്യമായ ഫയൽ പോലും ഉണ്ടായിരുന്നില്ലെന്നും റിപ്പോർട്ടിൽ പറഞ്ഞിട്ടുണ്ട്.
സംസ്ഥാന താൽപര്യത്തിന് വിരുദ്ധമാണ് സ്പ്രിൻക്ലർ കരാറെന്ന ആദ്യ റിപ്പോർട്ടിലെ കണ്ടെത്തൽ രണ്ടാം സമിതി തള്ളിയിരുന്നു. കരാറുമായി ബന്ധപ്പെട്ട് ഐടി സെക്രട്ടറിയായിരുന്ന ശിവശങ്കറിന് ദുരുദ്ദേശം ഇല്ലായിരുന്നെന്നും റിപ്പോർട്ടില് പറഞ്ഞിട്ടുണ്ട്. അതേസമയം, ചില വീഴ്ചകൾ സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടികാട്ടുന്നു.
ഡാറ്റ സുരക്ഷിതമാക്കിയില്ലെന്നും കരാറിനു മുൻപായി സ്പ്രിൻക്ലറിന്റെ ശേഷി വിലയിരുത്തിയിട്ടില്ലെന്നും റിപ്പോര്ട്ടില് പറയുന്നു. ശശിധരന് നായരുടെ നേതൃത്വത്തിലെ മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തിയിരിക്കുന്നത്.
Story highlight : Second inquiry committee report on sprinkler agreement.