കൊച്ചി: ഓൺലൈൻ പഠന സൗകര്യങ്ങള് ഇല്ലാത്തവരുടെ വിവരങ്ങള് രജിസ്റ്റര് ചെയ്യാന് വെബ്സൈറ്റ് വേണമെന്ന് ഹൈക്കോടതി. സ്മാർട്ട് ഫോണും കംപ്യൂട്ടറുകളും ഇല്ലാത്തതിന്റെ പേരിൽ വിദ്യാർഥികൾക്ക് ഓൺലൈൻ പഠനസൗകര്യം നിഷേധിക്കപ്പെടരുതെന്ന് ഹൈക്കോടതി പറഞ്ഞു.
ഡിജിറ്റൽ പഠനസൗകര്യം ഇല്ലാത്തവരുടെ കാര്യത്തിൽ സർക്കാർ ഇടപെടണമെന്നും കോടതി ആവശ്യപ്പെട്ടു. ഡിജിറ്റൽ പഠന സൗകര്യങ്ങളില്ലാത്തതിനാൽ പഠനം മുടങ്ങുന്നുവെന്നും സർക്കാർ ഇടപെടൽ നിർദേശിക്കണമെന്നും ആവശ്യപ്പെട്ടുള്ള രക്ഷിതാക്കളുടെ ഹർജികളിലെ ഉത്തരവിൽ ആണ് ഹൈക്കോടതി നിർദേശം.
24ാം തിയതി ആണ് ഹൈക്കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചത്. പത്ത് ദിവസത്തിന് ശേഷം കോടതി കേസ് വീണ്ടും പരിഗണിക്കും. ഉത്തരവിന്മേൽ എന്തൊക്കെ നടപടി സ്വീകരിച്ചുവെന്ന് അന്ന് സർക്കാർ കോടതിയെ അറിയിക്കണം.
Story highlight: Highcourt’s direction for creating website for the registration of students who don’t have digital facilities.