വ്യാജ മോഷണക്കേസിൽ വീട്ടുടമയെയും പൊലീസുകാരെയും അറസ്റ്റ് ചെയ്യണമെന്ന് ബിന്ദുവിന്റെ ആവശ്യം

Fake theft case

തിരുവനന്തപുരം◾: വ്യാജ മോഷണക്കുറ്റം ചുമത്തിയ വീട്ടുടമയെയും കുടുംബാംഗങ്ങളെയും പോലീസുകാരെയും അറസ്റ്റ് ചെയ്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് ബിന്ദു ആവശ്യപ്പെട്ടു. ഈ വിഷയത്തിൽ മുഖ്യമന്ത്രി, എസ്.സി.എസ്.ടി കമ്മീഷൻ, ഡി.ജി.പി എന്നിവർക്ക് നൽകിയ പരാതിയിൽ തനിക്ക് അനുകൂലമായ പ്രതികരണമാണ് ലഭിച്ചിട്ടുള്ളതെന്നും ബിന്ദു ട്വന്റി ഫോറിനോട് പറഞ്ഞു. കേസിൽ അന്വേഷണം പൂർത്തിയായെന്നും സർക്കാരിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അവർ കൂട്ടിച്ചേർത്തു.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ഏപ്രിൽ 23-നാണ് ബിന്ദുവിന് പേരൂർക്കട പോലീസ് സ്റ്റേഷനിൽ 20 മണിക്കൂറോളം വ്യാജ മാല മോഷണക്കുറ്റം ആരോപിച്ച് മാനസിക പീഡനം ഏൽക്കേണ്ടിവന്നത്. വീട്ടുജോലിക്കാരിയായിരുന്ന ബിന്ദുവിനെതിരെ വീട്ടുടമ ഓമന ഡാനിയേൽ മോഷണക്കുറ്റം ആരോപിച്ചതിനെ തുടർന്ന് പേരൂർക്കട പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. ബിന്ദു തന്റെ രണ്ടര പവൻ സ്വർണം മോഷ്ടിച്ചുവെന്നായിരുന്നു ഓമനയുടെ പരാതി.

തുടർന്ന് പേരൂർക്കട പോലീസ് ബിന്ദുവിനെ സ്റ്റേഷനിൽ വിളിച്ചുവരുത്തി മാനസികമായി പീഡിപ്പിച്ചു. ഈ സംഭവത്തിൽ, ബിന്ദുവിനുണ്ടായ ദുരിതങ്ങൾ വാർത്തയായതിനെത്തുടർന്ന്, ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്.ഐയെയും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനെയും സർക്കാർ സസ്പെൻഡ് ചെയ്തു.

അതേസമയം, ഈ കേസിൽ പോലീസുകാരെ പ്രതിയാക്കി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. എഫ്.ഐ.ആറിൽ പോലീസുകാർക്കെതിരെ ഗുരുതരമായ പരാമർശങ്ങളാണുള്ളത്. എസ്.ഐ പ്രസാദ് കേസ് രജിസ്റ്റർ ചെയ്തത് മതിയായ അന്വേഷണം നടത്താതെയാണെന്ന് എഫ്.ഐ.ആറിൽ പറയുന്നു.

  കലാമണ്ഡലം ലൈംഗികാതിക്രമം: അധ്യാപകനെതിരെ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

എസ്.ഐ പ്രസാദും എ.എസ്.ഐ പ്രസന്നകുമാറും ബിന്ദുവിനെ അസഭ്യം പറയുകയും പോലീസ് സ്റ്റേഷനിൽ അന്യായമായി തടങ്കലിൽ വെക്കുകയും ചെയ്തു. ഓമനയും മകൾ നിഷയും വ്യാജമൊഴി നൽകിയെന്നും എഫ്.ഐ.ആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എഫ്.ഐ.ആറിൻ്റെ പകർപ്പ് ട്വന്റി ഫോറിന് ലഭിച്ചിട്ടുണ്ട്.

ബിന്ദുവിനെതിരെ വ്യാജ പരാതി നൽകിയ ഓമന ഡാനിയൽ, മകൾ നിഷ, പേരൂർക്കട പോലീസ് സ്റ്റേഷനിലെ എസ്.ഐ പ്രസാദ്, എ.എസ്.ഐ പ്രസന്നൻ എന്നിവരാണ് ഈ കേസിലെ പ്രതികൾ. ബിന്ദുവിന്റെ പരാതിയിലാണ് ഇവർക്കെതിരെ കേസ് എടുത്തിരിക്കുന്നത്. കേസ് എടുക്കാൻ എസ്.സി.എസ്.ടി കമ്മീഷൻ കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു.

Story Highlights : Bindu taken into custody in fake theft case in peroorkkada police station

Related Posts
ശബരിമല സ്വര്ണക്കൊള്ള: ദേവസ്വം ബോര്ഡ് മുന് പ്രസിഡന്റ് എ പത്മകുമാര് റിമാന്ഡില്
Sabarimala gold case

ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ റിമാൻഡ് Read more

  അരൂർ-തുറവൂർ ഉയരപ്പാത അപകടം: മന്ത്രി പി.എ. മുഹമ്മദ് റിയാസ് റിപ്പോർട്ട് തേടി
സ്വർണ്ണ കുംഭകോണം: പത്മകുമാറിനെതിരെ അറസ്റ്റ്, കൊല്ലത്ത് കനത്ത സുരക്ഷ
Sabarimala gold scam

ശബരിമല സ്വർണ്ണ കുംഭകോണവുമായി ബന്ധപ്പെട്ട് ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിനെ Read more

ശബരിമല സ്വർണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിൽ
Sabarimala gold robbery case

ശബരിമല സ്വർണക്കൊള്ള കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാറിനെ പ്രത്യേക Read more

ശബരിമല സ്വര്ണക്കൊള്ള: മുഖ്യ ആസൂത്രകന് പത്മകുമാറെന്ന് കണ്ടെത്തല്, അറസ്റ്റ്
Sabarimala gold case

ശബരിമല സ്വർണക്കൊള്ള കേസിൽ മുഖ്യ ആസൂത്രകൻ എ. പത്മകുമാറാണെന്ന് പ്രത്യേക അന്വേഷണ സംഘം Read more

മാസപ്പടി കേസ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പുതിയ ബെഞ്ച് പരിഗണിക്കും
Masappadi case

മാസപ്പടി കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി പുതിയ ബെഞ്ച് പരിഗണിക്കും. ജസ്റ്റിസ് Read more

ശബരിമല സ്വർണ്ണക്കൊള്ള: മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാർ അറസ്റ്റിൽ
Sabarimala gold theft

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ മുൻ ദേവസ്വം പ്രസിഡന്റ് എ. പദ്മകുമാറിനെ SIT അറസ്റ്റ് Read more

  പിഎം ശ്രീ പദ്ധതി: കേരളം കേന്ദ്രത്തിന് കത്തയച്ചു
ശബരിമല തീർത്ഥാടനത്തിനിടെ ആന്ധ്രാ സ്വദേശി കുഴഞ്ഞുവീണ് മരിച്ചു
Sabarimala pilgrim death

സത്രം - പുല്ല്മേട് കാനന പാതയിൽ സീതക്കുളം ഭാഗത്ത് ശബരിമല തീർത്ഥാടകൻ കുഴഞ്ഞുവീണ് Read more

വൈഷ്ണ സുരേഷ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു; CPM ഗൂഢാലോചന നടത്തിയെന്ന് സതീശൻ
Vaishna Suresh

തിരുവനന്തപുരം കോർപ്പറേഷൻ മുട്ടട വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥി വൈഷ്ണ സുരേഷ് നാമനിർദ്ദേശ പത്രിക Read more

മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരും
doctors OP boycott

സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ ഒപി ബഹിഷ്കരണം തുടരുമെന്ന് അറിയിച്ചു. ശമ്പള Read more

പൊതുവിദ്യാഭ്യാസ ഓഫീസുകളിൽ വ്യാപക ക്രമക്കേട്; വിജിലൻസ് മിന്നൽ പരിശോധനയിൽ കണ്ടെത്തൽ
education office corruption

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിവിധ ഓഫീസുകളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധനയിൽ Read more