ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ഇനി സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യമില്ല; പുതിയ നിരക്ക് നിശ്ചയിച്ച് കെസ്ഇബി.

Anjana

ലക്ട്രിക് വാഹനങ്ങള്‍ക്ക് സൗജന്യചാര്‍ജ്ജിംഗ് സൗകര്യമില്ല
ലക്ട്രിക്  വാഹനങ്ങള്‍ക്ക് സൗജന്യചാര്‍ജ്ജിംഗ് സൗകര്യമില്ല
KSEB EV Fast-Charging Station in Kollam Photo Credit: Technorivals

തിരുവനന്തപുരം: ഇലക്ട്രിക്  വാഹനങ്ങള്‍ക്കുള്ള സൗജന്യ ചാര്‍ജ്ജിംഗ് സൗകര്യം അവസാനിപ്പിക്കാൻ കെസ്ഇബി തീരുമാനം. യൂണിറ്റിന് 15 രൂപ നിരക്ക് ഈടാക്കാനാണ് റഗുലേറ്ററി കമ്മീഷന്‍റെ അനുമതി ലഭിച്ചത്. ആറു മാസത്തിനുള്ളില്‍ അറൂന്നൂറ് ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി തയ്യാറെടുക്കുന്നുണ്ട്.

രണ്ടാഴ്ചക്കുള്ളില്‍ വൈദ്യുതി വാഹനങ്ങളുടെ റീചാർജിംഗിന് നിരക്ക് ഈടാക്കിത്തുടങ്ങും. യൂണിറ്റിന് 15 രൂപ ഈടാക്കും. ഒരു കാര്‍ ഒരു തവണ പൂര്‍ണമായി ചാര്‍ജ്ജ് ചെയ്യുന്നതിന് 30 യൂണിറ്റ് വൈദ്യുതി വേണ്ടിവരും. എന്നാല്‍ നിലവിലെ ഇന്ധനവില കണക്കിലെടുക്കുമ്പോള്‍ ഇത് ലാഭകരമാണ്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

കൊവിഡ് മഹാമാരിയുടെ കാലത്തും സംസ്ഥാനത്ത് ഇലക്ട്രിക്  വാഹനങ്ങളുടെ വില്‍പ്പനയില്‍ വന്‍ കുതിച്ചുചാട്ടമാണ് രേഖപ്പെടുത്തുന്നത്. കഴിഞ്ഞ വര്‍ഷം 1324 ഇലക്ട്രിക് വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസറ്റര്‍ ചെയ്തത്. എന്നാല്‍ ഈ വർഷം ഇതുവരെ 3313 ഇലക്ട്രിക് വാഹനങ്ങള്‍ രജിസ്റ്റര്‍ ചെയ്ത കഴിഞ്ഞു.

ഈ സാഹചര്യത്തിലാണ് കൂടുതല്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിക്കാന്‍ കെഎസ്ഇബി തയ്യാറെടുക്കുന്നത്. സംസ്ഥാന സര്‍ക്കാരിന്‍റെ ഇ -വെഹിക്കിള്‍ നയപ്രകാരം വൈദ്യുതി ചാര്‍ജ്ജ് സ്ററേഷനുകള്‍ക്കുള്ള നോഡല്‍ ഏജന്‍സിയായി കെഎസ്ഈബിയെ തെരഞ്ഞെടുത്തിട്ടുണ്ട്.

ആറ് കോര്‍പ്പറേഷന്‍ പരിധികളില്‍ ഇതിന്‍റെ ഭാഗമായി കെഎസ്ഈബി ചാര്‍ജ്ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 56 സ്റ്റേഷനുകളുടെ നിര്‍മ്മാണം അന്തിമഘട്ടത്തിലാണ്. വൈദ്യുതി വാഹനങ്ങളുടെ പ്രോത്സാഹനം ലക്ഷ്യമിട്ട്  റീചാര്‍ജ്ജിംഗ് സൗജന്യമാക്കിയിരുന്നു. ഇതവസാനിപ്പിക്കുകയാണെന്ന് കെഎസ്ഇബി വ്യക്തമാക്കി. 

Story  highlight : Recharging of electric vehicles are no longer free of cost.