ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ രണ്ടാം സ്വർണം; റെക്കോർഡ്‌ നേട്ടവുമായി സുമിത്.

Anjana

പാരാലിമ്പിക്സിൽ രണ്ടാം സ്വർണം സുമിത്
പാരാലിമ്പിക്സിൽ രണ്ടാം സ്വർണം സുമിത്
Photo Credit: Twitter/ParaAthletics

ഇന്ത്യക്ക് ടോക്യോ പാരാലിമ്പിക്സിൽ  രണ്ടാം സ്വർണം. ലോക റെക്കോർഡോടെയാണ് സുമിതിൻ്റെ മെഡൽ നേട്ടം. പുരുഷന്മാരുടെ എഫ്-64 ജാവലിൻ ത്രോയിൽ സുമിത് അൻ്റിലാണ് ഇന്ത്യയുടെ രണ്ടാം സ്വർണം നേടിയത്.

ആദ്യ ത്രോയിൽ 66.95 മീറ്റർ എറിഞ്ഞ് റെക്കോർഡിട്ട സുമിത് അടുത്ത ഏറിൽ 68.08 ദൂരത്തേക്ക് ജാവലി ൻ എറിഞ്ഞ് ആ റെക്കോർഡ് തിരുത്തി. അവസാന ത്രോയിൽ ആ റെക്കോർഡും സുമിത് തിരുത്തി. 68.55 മീറ്ററാണ് അവസാന ത്രോയിൽ അദ്ദേഹം കണ്ടെത്തിയത്.

വാർത്തകൾ കൂടുതൽ സുതാര്യമായി വാട്സ് ആപ്പിൽ ലഭിക്കുവാൻ : Click here

ടോക്യോ പാര അത്‌ലറ്റിലെ ആദ്യ സ്വർണ മെഡലാണ് ഇന്ത്യക്ക് സുമിതിലൂടെ ലഭിച്ചത്. ഒപ്പം മത്സരിച്ച മറ്റൊരു ഇന്ത്യൻ താരം സന്ദീപ് നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്തു. ഇതോടെ ഇന്ത്യയുടെ ആകെ മെഡൽ നില 7 ആയി. 2 സ്വർണവും 4 വെള്ളിയും ഒരു വെങ്കലവുമാണ് ഇതുവരെ ഇന്ത്യയുടെ സമ്പാദ്യം.

അതേസമയം, പാരാലിമ്പിക്സ് ഡിസ്കസ് ത്രോയിൽ വെങ്കല മെഡൽ നേടിയ വിനോദ് കുമാറിൻ്റെ മെഡൽ അസാധുവാക്കി. വിനോദിൻ്റെ മത്സരത്തിനുള്ള കാറ്റഗറി നിർണയത്തിൽ പിഴവ് സംഭവിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ഇന്നലെയാണ് വിനോദ് കുമാർ ഡിസ്കസ് ത്രോയിൽ വെങ്കലം നേടിയത്.

വൈകല്യങ്ങളുടെ അടിസ്ഥാനത്തിലാണ് പാരാലിമ്പിക്സിൽ അത്‌ലറ്റുകളെ കാറ്റഗറി ചെയ്യുന്നത്. ഒരേ തരത്തിലുള്ള വൈകല്യങ്ങൾ ഉള്ളവരാണ് പരസ്പരം പോരടിക്കുക. എന്നാൽ വിനോദ് കുമാറിൻ്റെ കാറ്റഗറി നിർണയത്തിൽ പിഴവ് സംഭവിച്ചു എന്നാണ് സംഘാടകർ പറയുന്നത്. അതുകൊണ്ട് തന്നെ വിനോദ് ആ കാറ്റഗറിയിൽ മറത്സരിക്കാൻ യോഗ്യനല്ലെന്നും സംഘാടകർ പറയുന്നു.

Story highlight : Sumit Antil wins gold medal in Javelin throw.